വടകര സീറ്റ്: എല്‍ജെഡിയില്‍ ആഭ്യന്തര തർക്കം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് ജില്ലാ നേതൃത്വം

വടകര ലോക്സഭാ മണ്ഡലത്തിൽ എഴുപത്തിനായിരത്തോളം സോഷ്യലിസ്റ് വോട്ടുകൾ ഉണ്ട് വടകരയിൽ സോഷ്യലിസ്റ്റുകൾ നിൽക്കുന്ന ചേരിയിലാണ് കഴിഞ്ഞ കുറെ കാലങ്ങളായി സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുള്ളത് . വടകരയിലെ വിജയ പരാജയങ്ങളെ നിയന്ത്രിക്കാൻ സോഷിലിസ്റ്റുകൾക്കാകും . മാനായത് ചന്ദ്രൻ കൂട്ടിച്ചേർത്തു വടകരയിലും കോഴിക്കോടും സോഷ്യലിസ്റ്റുകൾ മനസാക്ഷി വോട്ടു ചെയ്യണം അല്ലങ്കിൽ സ്വന്തം സഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ജില്ലാകമ്മറ്റിയുടെ തീരുമാനം  

0

കോഴിക്കോട്: വടകര സീറ്റിനെച്ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ തര്‍ക്കം. എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ ലഭിച്ച ഉറപ്പുകള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് എല്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി ഏറെ നാളുകളായി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറിനെതിരെ എല്‍ജെഡിയില്‍ പുകയുന്ന അതൃപ്തിയാണ് ഇന്ന് മറനീക്കി പുറത്തുവന്നത്.

യു.ഡി.എഫ് വിട്ട് എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ കോഴിക്കോടോ വടകരയോ നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം. ഇത് നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് എല്‍ജെഡി ജില്ലാപ്രസിഡണ്ട് മനയത്ത് ചന്ദ്രൻ പറഞ്ഞു വടകര ലോക്സഭാ മണ്ഡലത്തിൽ എഴുപത്തിനായിരത്തോളം സോഷ്യലിസ്റ് വോട്ടുകൾ ഉണ്ട് വടകരയിൽ സോഷ്യലിസ്റ്റുകൾ നിൽക്കുന്ന ചേരിയിലാണ് കഴിഞ്ഞ കുറെ കാലങ്ങളായി സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുള്ളത് . വടകരയിലെ വിജയ പരാജയങ്ങളെ നിയന്ത്രിക്കാൻ സോഷിലിസ്റ്റുകൾക്കാകും . മാനായത് ചന്ദ്രൻ കൂട്ടിച്ചേർത്തു വടകരയിലും കോഴിക്കോടും സോഷ്യലിസ്റ്റുകൾ മനസാക്ഷി വോട്ടു ചെയ്യണം അല്ലങ്കിൽ സ്വന്തം സഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ജില്ലാകമ്മറ്റിയുടെ തീരുമാനം

ഇടതു രാഷ്ട്രീയത്തിനൊപ്പം നിന്ന് അവഗണനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തകരെ മനസാക്ഷി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു. അങ്ങനെ സംഭവിച്ചാല്‍ രണ്ടുതവണ കൈവിട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇറങ്ങുന്ന സിപിഎമ്മിന് ഇത് തിരിച്ചടിയായേക്കും.

You might also like

-