ഫിബാ സമ്മേളനം ഡാലസില്‍ ഓഗസ്റ്റ് 2 മുതല്‍ 5 വരെ
ഡാലസ്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സിറ്റികളില്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള ഫിബാ കോണ്‍ഫറന്‍സ് ഈ വര്‍ഷം ഓഗസ്റ്റ് 2 മുതല്‍ 5 വരെ ഡാലസില്‍ നടക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഹാംപ്റ്റന്‍ ഇന്നിലാണ് സമ്മേളനവേദി ഒരുങ്ങുന്നത്. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നോഹയുടെ കാലം പോലെ എന്ന വിഷയമാണ്. ജോര്‍ജ് ഡോസണ്‍, സാം ചെറിയാന്‍, സാമുവേല്‍ ബി തോമസ് മൈക്ക ടട്ടില്‍ തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമായ സുവിശേഷകരാണ് കോണ്‍ഫറന്‍സിന്റെ വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കുന്നത്.മത്തായിയുടെ സുവിശേഷം 2437 നെ ആസ്പദമാക്കി നാം വസിക്കുന്ന കാലഘട്ടം നോഹയുടെ കാലം പോലെയാണെന്നും ലോകാവസാനവും ക്രിസ്തുവിന്റെ രണ്ടാം വരവും സമാഗതമായെന്നും ആനുകാലിക സംഭവങ്ങള്‍ അടിസ്ഥാനമാക്കി സമ്മേളനത്തില്‍ വിശദീകരിക്കുവാന്‍ കഴിവുള്ള പ്രാസംഗികരെയാണ് സമ്മേളനത്തിനു ലഭിച്ചിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഏവരേയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കുന്നതിനാല്‍ പരസ്പരം പരിചയം പുതുക്കുന്നതിനും സ്‌നേഹ ബന്ധങ്ങള്‍ ഊഷ്മളമാകുന്നതിനും ഉള്ള അവസരം പ്രയോജന പ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : റോജി വര്‍ഗീസ്, ജോര്‍ജ് കുര്യന്‍ എന്നിവരെ www.fibana.com മിലൂടെ ബന്ധപ്പെടാവുന്നതാണ്.