ദിവ്യാ സൂര്യദേവാര ജനറല്‍ മോട്ടേഴ്‌സ് സിഎഫ്ഒ ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍  

കാര്‍ ഉല്‍പാദക കമ്പനിയിലെ ഏക വനിത സിഎഫ്ഒയാണ് ദിവ്യ. സാമ്പത്തിക വിഷയങ്ങളില്‍ ദിവ്യയുടെ പരിചയവും നേതൃത്വ പാടവവുമാണു പുതിയ തസ്കിയിലേക്ക് ഇവരെ നിയോഗിക്കുവാന്‍ കാരണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മേരി ബാറാ പറഞ്ഞു

0

ഡിട്രോയ്റ്റ് : ജനറല്‍ മോട്ടേഴ്‌സ് കമ്പനി ചീഫ് ഫിനാഷ്യല്‍ ഓഫിസറായി ഇന്ത്യന്‍ അമേരിക്കന്‍ ദിവ്യാ സൂര്യ ദേവാരയെ നിയമിച്ചതായി ജൂണ്‍ 13 ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.കാര്‍ ഉല്‍പാദക കമ്പനിയിലെ ഏക വനിത സിഎഫ്ഒയാണ് ദിവ്യ. സാമ്പത്തിക വിഷയങ്ങളില്‍ ദിവ്യയുടെ പരിചയവും നേതൃത്വ പാടവവുമാണു പുതിയ തസ്കിയിലേക്ക് ഇവരെ നിയോഗിക്കുവാന്‍ കാരണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മേരി ബാറാ പറഞ്ഞു.2017 വരെ ജിഎം കമ്പനി കോര്‍പറേറ്റ് ഫിനാന്‍സ് വൈസ് പ്രസിഡന്റായിരുന്ന ദിവ്യ. 2005 മുതല്‍ കാര്‍ ഉല്‍പാദക കമ്പനിയില്‍ വിവിധ തസ്തികളില്‍ ദിവ്യ പ്രവര്‍ത്തിച്ചിരുന്നു. ചെന്നൈ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയതിനുശേഷം ജിഎം കമ്പനിയില്‍ സെല്‍ഫ് െ്രെഡവിങ് യൂണിറ്റില്‍ ദിവ്യയുടെ സേവനം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

40 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ചക്ക സ്റ്റീവല്‍സിന്റെ (58) തസ്തികയില്‍ സെപ്റ്റംബര്‍ ആദ്യവാരം ദിവ്യ സൂര്യ ദേവാര ചുമതലയേല്‍ക്കും. ജിഎം കമ്പനിയുടെ സിഎഫ്ഒ ആയി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിത കൂടിയാണു ദിവ്യ.

You might also like

-