വളർത്തു മകളെ കൊലചെയ്ത കേസിൽ നാടകീയ അന്ത്യം , വെസ്ലി മാത്യൂസിനു ജീവപര്യന്തം

കേസ് വിസ്താരത്തിന്റെ മൂന്നാം ദിവസം രാവിലെ. പ്രോസിക്യൂഷന്‍ അറ്റോർണി ജേസൺ ഫൈൻ നടത്തിയ ക്രോസ് വിസ്താരത്തിൽ പല ചോദ്യങ്ങൾക്കും ശരിയായി ഉത്തരം പറയുവാൻ വെസ്ലിക് കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല പലപ്പോഴും പതറുന്നതായും കാണപ്പെട്ടു

0

ഡാലസ്: കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കയിലും ഇന്ത്യയിലും ഏറെ ജനശ്രദ്ധ ആകർഷിച്ച വളർത്തു മകൾ ഷെറിന്‍ മാത്യു മരിച്ച കേസില്‍ പ്രതി വെസ്ലി മാത്യൂസിനു ജീവപര്യന്തം തടവ്… ജൂൺ 26 ബുധനാഴ്ച മൂന്നര മണിക് പന്തണ്ടംഗ ജൂറി മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകൾക്കൊടുവിലാണ് ,ഐക്യകണ്ടേനെ ജീവപര്യന്തം ശിക്ഷ നൽകണമെന്ന തീരുമാനത്തിലെത്തിയത് .

ഇന്ത്യയിലെ ഒരു കുഗ്രാമത്തില്‍ പിറന്ന് വീണു ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം മാതാവിനാല്‍ രാത്രിയിയുടെ മറവിൽ കുറ്റികാട്ടിൽ ഉപേക്ഷിക്കപ്പെട്ടു . പ്രാണികളുടെയും ക്രൂരജീവികളുടെയും ആക്രമണത്തിനിരയായി മരണത്തെ മുഖാമുഖ കണ്ടപെൺകുട്ടിയെ നാട്ടുകാരനാണ് അനാഥാലയയിൽ തിക്കുന്നത് പിന്നീട് അനാഥാലയത്തിൽ നിന്നുമാണ് മലയാളി ദമ്പതികൾ കുട്ടിയെ ദത്തെടുക്കുന്നത്

. സരസ്വതി എന്ന പേര് സ്വീകരിച്ചു കളിച്ചു ചിരിച്ചു കഴിഞ്ഞിരുന്ന കുഞ്ഞിനെ ശോഭനമായ ഭാവി വാഗദാനം നൽകി ദത്തെടുത്തു അമേരിക്കയിൽ കൊണ്ടുവന്നു. വളര്‍ത്തു മാതാപിതാക്കളുടെ സംക്ഷണയില്‍ അമേരിക്കയിലെ റിച്ചാര്‍ഡ്സന്‍ സിറ്റിയിലെ ഭവനത്തില്‍ ചില മാസങ്ങള്‍ ഷെറിന്‍ മാത്യു എന്ന പേര്‍ സ്വീകരിച്ചു ജീവിക്കുവാന്‍ അവസരം ലഭിച്ചുവെങ്കിലും, വിടരാന്‍ വിതുമ്പിയ .ഷെറിന്റെ ശരീരം തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നതിനാൽ വ്യക്തമായ മരണകാണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല .സാഹചര്യതെളിവുകൾ എല്ലാം വെസ്ലിക്‌ എതിരായിരുന്നു. തുടർന്നു ജഡ്ജി അംബര്‍ ഗിവന്‍സ് ഡേവിസ് ,ജൂറിയുടെ തീരുമാനം പൂർണമായും അഗീകരിച്ചു ശിക്ഷ വിധിക്കുകയായിരുന്നു. .മുപ്പതു വര്ഷത്തിനുശേക്ഷം പരോളിന്‌ അർഹത ഉണ്ടായിരിക്കുമെന്നും വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട് .

കേസ് വിസ്താരത്തിന്റെ മൂന്നാം ദിവസം രാവിലെ. പ്രോസിക്യൂഷന്‍ അറ്റോർണി ജേസൺ ഫൈൻ നടത്തിയ ക്രോസ് വിസ്താരത്തിൽ പല ചോദ്യങ്ങൾക്കും ശരിയായി ഉത്തരം പറയുവാൻ വെസ്ലിക് കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല പലപ്പോഴും പതറുന്നതായും കാണപ്പെട്ടു.ഷെറിൻ മരിച്ചതിനു ശേക്ഷം പോലീസിനെയോ ബന്ധപെട്ടവരെയോ അറിയിക്കാതിരുന്നതിനും വെസ്ലി യുടെ മറുപടി ,”കുട്ടിയുടെ ജീവൻ തിരിച്ചു ലഭിക്കുമെന്ന വിശ്വാസത്തിൽ ആൾ മൈറ്റി ഗോഡിനോട് പ്രാര്ഥിക്കുകയായിരുന്നു എന്നാണ്..

രാവിലെ ഇരുട്ടുള്ളപ്പോൾ ഷെറിന്റെ ശരീരം കല്വര്ട്ടിനുള്ളിലേക്കു തള്ളി വെക്കുമ്പോൾ ഒരുപക്ഷെ അവിടെ പാമ്പുകൾ ഉണ്ടായിരിക്കുമെന്നും പാമ്പിന്റെ കടിയേറ്റു മരിക്കുകയാണെങ്കിൽ .ഷെറിനൊപ്പം എനിക്കും മരിക്കാമല്ലോ എന്നു ആഗ്രഹിച്ചിരുന്നതായി വെസ്‌ലി പ്രോസിക്റ്ററുടെ ചോദ്യത്തിന് നൽകിയ മറുപടി കോടതിയെപോലും അല്പനേരത്തേക്കു നിശ്ശബ്ദമാക്കി .

പാല് തൊണ്ടയിൽ കുരുങ്ങി .കുട്ടി പ്രാണവായുവിനു വേണ്ടി പിടയുമ്പോൾ രെജിസ്റ്റഡ് നഴ്‌സായ ഭാര്യ സിനിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും , ഷെറിൻ മരിച്ചു എന്ന യാഥാർഥ്യം സിനിക് താങ്ങാൻ കഴിയുമായിരുന്നില്ല .എന്നത് അറിയാമായിരുന്നതിനാലാണെന്നു വെസ്‌ലി മറുപടി നൽകി .

ഷെറിന്റെ മരണത്തിന് ഉത്തരവാദി വെസ്‌ലി മാത്യു എന്നതിനാൽ ജീവപര്യന്തമാണ്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് . ഷെറിൻ മരിച്ചു കഴിഞ്ഞതിനു ശേക്ഷം തന്റെ കക്ഷിക്കുണ്ടായ മാനസിക ഭയമാണ് തുടർന്നുണ്ടായ സംഭവങ്ങൾക്കു ഇടയാക്കിയതെന്നും കനിവുണ്ടാകണമെന്നും പ്രതിഭാഗം അറ്റോർണി ആവശ്യപ്പെട്ടു .ജൂറി അപേക്ഷ പരിഗണിച്ചില്ല .ശിക്ഷ കഠിനവും ക്രൂരവുമായിപ്പോയി എന്നു പ്രതിഭാഗം വക്കീല്‍ റഫയേല്‍ ഡി ലാ ഗാര്‍സിയ പിന്നീട് പ്രതികരിച്ചു

You might also like

-