അറസ്റ്റ് തീരുമാനിക്കാന്‍ നാണയം ടോസ് ചെയ്ത വനിതാ പൊലീസ് ഓഫിസര്‍മാരുടെ ജോലി തെറിച്ചു 

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് അറസ്റ്റു ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, മറ്റൊരാള്‍ പിഴ നല്‍കി വിട്ടയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. ഇരുവരും കാറിലിരുന്ന് എന്തു ചെയ്യണമെന്ന് ചര്‍ച്ച ചെയ്തതിനുശേഷമാണ് കോയിന്‍ ടോസ് ചെയ്ത് തീരുമാനമെടുക്കാം

0

ജോര്‍ജിയ: നനവുള്ള റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ച സാറാ വെമ്പിനെ അറസ്റ്റ് ചെയ്യണോ അതോ പിഴ നല്‍കി വിട്ടയ്ക്കണമോ എന്നു തീരുമാനിക്കാന്‍ മൊബൈല്‍ ഫോണിലെ കോയിന്‍ ടോസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച ഓഫിസര്‍മാര്‍ക്കെതിരെ നടപടി. പൊതുജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നാരോപിച്ചു രണ്ടു വനിതാ പൊലീസ് ഓഫിസര്‍മാരൊണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

ജൂലൈ 26 വ്യാഴാഴ്ചയാണ് റോസ് വെല്‍ സിറ്റി കമ്മ്യൂണിറ്റി റിലേഷന്‍ ഓഫിസര്‍ ജൂലി ബ്രിച്ചുബില്‍ വനിതാ ഓഫീസര്‍മാരായ കോര്‍ട്ട്‌നി ബ്രൗണ്‍, ക്രിസ്റ്റി വില്‍സന്‍ എന്നിവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചത്.

ഹെയര്‍സലൂണ്‍ ജീവനക്കാരിയായിരുന്ന സാറാ അല്‍പം വൈകിയത് മൂലം അമിത വേഗതയിലാണ് വാഹനം ഓടിച്ചത്. വനിതാ ഓഫിസര്‍മാര്‍ വാഹനം തടഞ്ഞു നിര്‍ത്തി ഇവരുടെ പേരില്‍ നടപടി എടുക്കുന്നതിന് തീരുമാനിച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് അറസ്റ്റു ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, മറ്റൊരാള്‍ പിഴ നല്‍കി വിട്ടയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. ഇരുവരും കാറിലിരുന്ന് എന്തു ചെയ്യണമെന്ന് ചര്‍ച്ച ചെയ്തതിനുശേഷമാണ് കോയിന്‍ ടോസ് ചെയ്ത് തീരുമാനമെടുക്കാം എന്നു നിശ്ചയിച്ചത്. അതിനുള്ള ആപ് സെല്‍ഫോണിലുണ്ടായിരുന്നു. ടോസ് സാറായ്ക്ക് പ്രതികൂലമാകുകയും ഇവരെ അറസ്റ്റ് ചെയ്യുകയു ചെയ്തു. ഇവരുടെ ചര്‍ച്ച ബോഡി കാമറയില്‍ പതിഞ്ഞതാണ് ഇരുവര്‍ക്കും വിനയായത്. പ്രത്യേക സാഹചര്യത്തില്‍ സാറായുടെ പേരിലുള്ള ചാര്‍ജ് ഒഴിവാക്കാന്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു

You might also like

-