ഹര്‍ത്താൽ:ജനജീവിതത്തിന്  തടസ്സമുണ്ടാകില്ലന്ന് .ഹിന്ദുസംഘടനകൾ  സഹകരിക്കില്ലെന്ന് വ്യാപാരികളും  സ്വകാര്യ ബസ്സുടമകളും 

ഹർത്താൽ പ്രാർത്ഥനയജ്ഞo മാത്രം

0

തൃശൂർ :ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് അയ്യപ്പധർമസേന , ശ്രീരാമസേന, ഹനുമാൻ സേന, വിശ്വകർമ സഭ, ആഭിമുഖ്യത്തിലുള്ള ഹര്‍ത്താല്‍ തിങ്കളാഴ്ച് നടക്കും. വാഹനങ്ങള്‍ തടയില്ലന്നും കടകള്‍ അടപ്പിക്കില്ലെന്നും ജനങ്ങളുടെ പിന്തുണയോടെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സംഘാടകർ  പറഞ്ഞു . ഹര്‍ത്താലിന്റെ മറവില്‍ റോഡ് ഷോ ഉണ്ടാകില്ല . ക്ഷേത്രങ്ങളില്‍ ഒത്തുകൂടി പ്രാര്‍ഥനാ യജ്ഞമാണ് ഹര്‍ത്താല്‍ ദിവസം നടത്തുക.രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍.

അതേസമയം  ഹർത്താലിനോടെ സഹകരിക്കില്ലന്ന്ന്  വ്യാപാര സമൂഹം  വ്യക്തമാക്കി . കടകമ്പോളങ്ങൾ പതിവുപോലെ തുറന്നു പ്രവർത്തിക്കുമെന്ന്  വ്യപാരി വ്യവസായി  ഏകോപനസമിതി  അറിയിച്ചു . പതിവുപോലെ തന്ന  സ്വകാര്യ ബസ്സുകൾ  നിരത്തിലിറങ്ങുമെന്നു  സ്വകാര്യ ബസുടമകളുടെ സംഘടനകളും തൃശ്ശൂരിൽ  അറിയിച്ചു   സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരി മലയില്‍ സ്ത്രീ പ്രവേശനം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തടയുമെന്നും അവര്‍ അറിയിച്ചു. ഹനുമാന്‍ സേന,അയ്യപ്പ ധര്‍മ്മസേന,സംസ്ഥാന മാതൃശക്തി , സാധുജന പരിഷത്ത്,തിയ്യ മഹാസഭ,വിശാല വിശ്വ കര്‍മ്മ ഐക്യവേദി തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുക്കുന്നത്.ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. വാഹനങ്ങള്‍ ബലം പ്രയോഗിച്ച് തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേ നോ ടു ഹര്‍ത്താല്‍ പ്രതിനിധികളാണ് ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചത്.അതേസമയം  ആർ എസ് എസ് വും  മറ്റു ഹൈന്ദവ സംഘടനകളും ഹർത്താലുമായി സഹകരിക്കില്ലെന്ന്  നേരത്തെ അറിയിച്ചിട്ടുണ്ട്

You might also like

-