മരുമകളെ മര്യാദ പഠിപ്പിക്കാന്‍ പറന്നുവന്ന മാതാപിതാക്കള്‍ക്ക് ശിക്ഷയും നാടുകടത്തലും 

0

ഹില്‍സ്ബറൊ (ഫ്‌ളോറിഡാ): ഭാര്യയെ മര്യാദയും അനുസരണവും പഠിപ്പിക്കുന്നതിന് ഇന്ത്യയില്‍ നിന്നും ഭര്‍ത്താവ് കൊണ്ടുവന്ന മാതാപിതാക്കള്‍ മരുമകള മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും 24 മാസം വീതം നല്ല നടപ്പ് ശിക്ഷ കോടതി വിധിച്ചു. ജഡ്ജിയുട വിധി പുറത്തുവന്നയുടനെ കോടതി മുറിയിലുണ്ടായിരുന്ന ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഇമ്മിഗ്രേഷന്‍ ഏജന്റുമാര്‍ മാതാപിതാക്കള കസ്റ്റഡിയിലെടുത്തു ഇന്ത്യയിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു കോടതി വിധി.2017 സെപ്റ്റംമ്പറിലാണ് ഇന്ത്യന്‍ അമേരിക്കന്‍ സിസ്റ്റം അനലിസ്റ്റായ സില്‍ക്കിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസ്സില്‍ ഭര്‍ത്താവും, മാതാപിതാക്കളും അറസ്റ്റിലായത്.ഇന്ത്യയില്‍ നിന്നും എത്തിയ പ്രായം ചെന്ന ജസ്ബീര്‍ കത്തിയെടുത്തു സില്‍ക്കിയെ വധിക്കുമന്ന ഭീഷണിപ്പെടുത്തുകയും. ഭാര്യ ബുപന്ദര്‍ ഇവരെ ആക്രമിക്കുകയും ചെയ്തതായി സില്‍കി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളായ ദേവ്ബീര്‍ കല്‍ബിയും (33) സില്‍ക്കിയും ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പരസ്പരം കണ്ടുമുട്ടി അഞ്ച്വര്‍ഷത്ത ഡേറ്റിംഗിന് ശേഷമാണ് വിവാഹിതരായത്. വിവാഹ ശേഷം ദേവ്ബീര്‍ തന്നെ നിരന്തരമായി പീഠിപ്പിച്ചിരുന്നതായും ഭാര്യ പറഞ്ഞു. 2017 മാര്‍ച്ചില്‍ ദേവ്ബീറിന് റിസട്രെയ്‌നിംഗ് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവ് മാതാപിതാക്കളെ ഇന്ത്യയില്‍നിന്നും കൊണ്ടുവന്നത്. ഢാന്‍ എന്റെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നു, ഭര്‍ത്താവില്‍ മാറ്റം ഉണ്ടാകുമ എന്ന് ഢാന്‍ പ്രതീക്ഷിക്കുന്നു എന്നാല്‍ സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായില്ലെന്ന് മാത്രമല്ല പീഠനം വര്‍ദ്ധിക്കുകയും ചെയ്തു. ഇലവര്‍ക്കുണ്ടായിരുന്ന കുട്ടിയുടെ കസ്റ്റഡി പൂര്‍ണ്ണമായും ഭാര്യ സില്‍ക്കിയെയാണ് കോടതി അനുവദിച്ചത്.

You might also like

-