മെമ്പറല്ലാത്ത സംസ്ഥാന ജീവനക്കാര്‍ യൂണിയന് വിഹിതം നല്‍കേണ്ടതില്ല: അമേരിക്കൻ സുപ്രീംകോടതി

സംസ്ഥാനത്ത് നിലവിലുള്ള നിയമമനുസരിച്ച് ഓരോ ആഴ്ചയിലെ ശമ്പളത്തില്‍ നിന്നും ഒരു തുക ഇതിലേക്ക് ഈടാക്കുന്നതിനേയും, ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസ്സിലാണ് സുപ്രീം കോടതി റൂളിങ്ങ് ഉണ്ടായിരിക്കുന്നത്.

0

വാഷിംഗ്ടണ്‍ ഡി.സി.: യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, കൂട്ടായ വിലപേശലിനും വന്‍കിട തൊഴിലാളി യൂണിയനുകള്‍ മെമ്പറല്ലാത്ത സംസ്ഥാന ജീവനക്കാരില്‍ നിന്നും വിഹിതം നിര്‍ബന്ധപൂര്‍വ്വം വാങ്ങുന്നത്് ഭരണഘടനാ വിരുദ്ധമാണെന്ന് ജൂണ്‍ 27ന് സുപ്രീം കോടതി ഉത്തരവിട്ടു.

ഇല്ലിനോയ്‌സില്‍ നിന്നുള്ള സംസ്ഥാന ജീവനക്കാരായ മാക്ക് ജാനസ് പബ്ലിക്ക് സെക് ട്ടറിലെ ഏറ്റവും ശക്തമായ സംഘടനയായ എ. എഫ്്.എസ്.സി.എം.ജി(  പ്രതിവര്‍ഷം 550 ഡോളര്‍ നല്‍കേണ്ടതുണ്ടെന്നും, സംസ്ഥാനത്ത് നിലവിലുള്ള നിയമമനുസരിച്ച് ഓരോ ആഴ്ചയിലെ ശമ്പളത്തില്‍ നിന്നും ഒരു തുക ഇതിലേക്ക് ഈടാക്കുന്നതിനേയും, ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസ്സിലാണ് സുപ്രീം കോടതി റൂളിങ്ങ് ഉണ്ടായിരിക്കുന്നത്.

ഹെല്‍ത്ത് ആന്റ് ഫാമിലി സര്‍വീസ് ജീവനക്കാരനായ ജാനസ് നിര്‍ബന്ധപൂര്‍വ്വം യൂണിയന് പണം നല്‍കണമെന്ന് ആവശ്യം അംഗീകരിക്കുന്നില്ലെന്നും, യൂണിയന്‍ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു.

സുപ്രീംകോടതിവിധി 24 സംസ്ഥാന ഗവണ്‍മെന്റുകളിലെ ജീവനക്കാരെ ബാധിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് ലീ സാന്റേഴ്‌സ് പറഞ്ഞു. 5 മില്യണ്‍ ജീവനക്കാരാണ് 24 സംസ്ഥാനങ്ങളില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ട്രമ്പ് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. ഡമോക്രാറ്റുകള്‍ക്ക് ഈ വിധി കനത്ത തിരിച്ചടിയാണെന്നും ട്രമ്പ് പറഞ്ഞു. യൂണിയന്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിന്, യൂണിയന്‍ മെമ്പറല്ലാത്തവരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഷെയര്‍ വാങ്ങുന്നത് ശരിയല്ലെന്നും, വ്യക്തികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് സംഭാവന നല്‍കാന്‍ ഈ വിധി ഉപയുക്തമാണെന്നും ട്രമ്പ് പറഞ്ഞു

You might also like

-