നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമംഭേദഗതിക്കെതിരെ ,വി എസ്

0

തിരുവനതപുരം :നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേതഗതികെതിരെ വിമർശനവുമായി വി എസ് രംഗത്തെത്തി , നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കേരള ചരിത്രത്തിലെ നിര്‍ണായകമായ നിയമമായിരുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.  അതില്‍ വരുത്തിയ ഭേദഗതികളെ സംബന്ധിച്ച് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.  മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നല്‍കിയ ഉറപ്പ് നമ്മുടെ മുന്നിലുണ്ട്.  അത് വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.  എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ നിയമത്തിന്‍റെ അന്തഃസത്ത ചോര്‍ത്തിക്കളയാനുള്ള സാദ്ധ്യതകള്‍ ഭേദഗതിയിലുണ്ട് എന്ന ആശങ്ക ഗൗരവത്തിലെടുക്കണം.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും വിഎസ് പറഞ്ഞു.

You might also like

-