25 വര്‍ഷത്തെ  ജയിലില്‍ വാസത്തിനെ ശേഷം കൊലയാളിക്ക് വധശിക്ഷ 

ഒമ്പതുപേരെ ലൈംഗീകമായി പഠിപ്പിക്കുകയും ചെയ്ത ഡാനിപോള്‍ ബൈബിളിന്റെ (66) വധശിക്ഷ ജൂണ്‍ 27 ബുധനാഴ്ച 6.30ന് ടെക്‌സസ്സില്‍ നടപ്പാക്കി

0

ഹണ്ട്‌സ് വില്ല: നാലുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും, ഒമ്പതുപേരെ ലൈംഗീകമായി പഠിപ്പിക്കുകയും ചെയ്ത ഡാനിപോള്‍ ബൈബിളിന്റെ (66) വധശിക്ഷ ജൂണ്‍ 27 ബുധനാഴ്ച 6.30ന് ടെക്‌സസ്സില്‍ നടപ്പാക്കി. പശ്ചാത്താപമോ, അവസാന പ്രസ്താവനയോ നടത്താതെയാണ് ബൈബിള്‍ വധശിക്ഷ ഏറ്റുവാങ്ങിയത്.1979 ല്‍ ഹൂസ്റ്റണില്‍ വെച്ച് നടത്തിയ കൊലപാതകത്തിനും, ലൈംഗീക പീഢനത്തിനുമാണ് ബൈബിളിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. 20 വയസ്സുള്ള ഐറാബ് ഡീട്ടനായിരുന്നു കൊല്ലപ്പെട്ടത്.

പ്രായവും രോഗവും തളര്‍ത്തിയ പ്രതിയെ മാരകമായ വിഷം കുത്തിവെച്ചു വധിക്കുന്നതിന് പകരം ഫയറിങ്ങ് സ്ക്വാഡിനേയോ, നൈട്രജന്‍ ഗ്യാസോ ഉപയോഗിച്ചോ വധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി നിമിഷങ്ങള്‍ക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു. ടെക്‌സസ്സില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം വിഷമിശ്രിതം മാത്രമാണ്.

ഇരുകൈകളിലൂടെയും മാരകവിഷം കുത്തുവെച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥീരീകരിച്ചു.അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനം ടെക്‌സസ്സില്‍ 2018 ലെ ഏഴാമത്തെ വധശിക്ഷയായിരുന്നു ഇന്ന് നടപ്പാക്കിയത്. അമേരിക്കയില്‍ ഇതുവരെ 11 പേര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. ഫ്‌ളോറിഡാ, ലൂസിയാന, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ബൈബിളിന്റെ ക്രൂരതയ്ക്ക് വിധേയരായിരുന്നു.25 വര്‍ഷം ജയിലില്‍ കിടക്കുന്നതിനുശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.

You might also like

-