ജമാല്‍ ഖശോഗിയുടെ കൊലപാതകം; നിര്‍ണായക വെളിപ്പെടുത്തലി നൊരുങ്ങി തുര്‍ക്കി
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചായിരുന്നു ജമാല്‍ ഖശോഗിയുടെ കൊലപാതകം. സംഭവത്തില്‍ 18 സൗദി ഉദ്യോഗസ്ഥര്‍ അറസ്റ്റിലാണ്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സൗദി അന്വേഷണ സംഘവും തുര്‍ക്കി സംഘവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ മന്ത്രിസഭാ യോഗത്തില്‍ കേസിന്റെ വിശദാശംങ്ങള്‍ തുര്‍ക്കി പ്രസിഡണ്ട് വിശദീകരിക്കും.
സൗദി : പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ തുര്‍ക്കി പ്രസിഡണ്ട് വെളിപ്പെടുത്തും. മന്ത്രിസഭാ യോഗത്തിലാണ് കാര്യങ്ങള്‍ റജബ് ത്വയിബ് ഉര്‍ദുഗാന്‍ വിശദീകരിക്കുക. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചായിരുന്നു ജമാല്‍ ഖശോഗിയുടെ കൊലപാതകം. സംഭവത്തില്‍ 18 സൗദി ഉദ്യോഗസ്ഥര്‍ അറസ്റ്റിലാണ്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സൗദി അന്വേഷണ സംഘവും തുര്‍ക്കി സംഘവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ മന്ത്രിസഭാ യോഗത്തില്‍ കേസിന്റെ വിശദാശംങ്ങള്‍ തുര്‍ക്കി പ്രസിഡണ്ട് വിശദീകരിക്കും.
സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഖശോഗിയും പ്രതിശ്രുത വധുവും കോണ്‍സുലേറ്റില്‍ പോകുന്നതാണ് ഒന്ന്. കൊലപാതക ശേഷം തെറ്റിദ്ധരിപ്പിക്കാന്‍ ഖശോഗിയുടെ വസത്രമണിഞ്ഞ് ഒരാള്‍ പുറത്ത് പോകുന്നതാണ് മറ്റൊന്ന്. ഒപ്പം കേസിനിടെ കാണാതായ സൗദി കോണ്‍സുലേറ്റ് വാഹനവും കണ്ടെത്തി. ഖശോഗിയുടെ പ്രതിശ്രുത വധുവായിരുന്ന ഖദീജക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസിന്റെ പ്രധാന തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് തുര്‍ക്കി. സൗദി ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്.