ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന്  മുഖ്യമന്ത്രി പിണറായി

രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തെത്തിയെന്നും പിണറായി വിജയന്‍ ആരോപിച്ചു

0

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു‍. രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തെത്തിയെന്നും പിണറായി വിജയന്‍ ആരോപിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് അദ്ദേഹം ശക്തമായ നിലപാട് വ്യക്തമാക്കിയത്.

പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ ഒരുങ്ങുന്ന നാട്ടിലാണ് ഇതെല്ലാം നടക്കുന്നത്. പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കലാണെന്നും ഇതുകൊണ്ട് കേരളത്തിന്‍റെ മതനിരപേക്ഷ മനസിനെ ഇലയ്ക്കാനാവില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

You might also like

-