ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ‍65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പൂനിയക്ക് വെള്ളി

‍65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പൂനിയക്ക് വെള്ളി. ഫൈനലില്‍ ജപ്പാന്റെ തകുത്തോ ഒട്ടോഗുറെയാണ് 16-9ന് പൂനിയയെ തോല്‍പ്പിച്ചത്

0

ഹംഗറിയില്‍ നടക്കുന്ന ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ‍65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പൂനിയക്ക് വെള്ളി. ഫൈനലില്‍ ജപ്പാന്റെ തകുത്തോ ഒട്ടോഗുറെയാണ് 16-9ന് പൂനിയയെ തോല്‍പ്പിച്ചത്. ക്യൂബയുടെ അലസാന്‍ഡ്രോ വാല്‍ഡസ് തോബിയറെ 4-3 തോല്‍പ്പിച്ചാണ് ബജ്റങ് സെമിയില്‍ കടന്നത്. 2013 ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ബജ്റംഗ് വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. 2010 ല്‍ സുശീല്‍ കുമാര്‍ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.

You might also like

-