യുപിയിലും അഭയ കേന്ദ്രത്തിൽ പെൺകുട്ടികള്‍ക്ക് പീഡനം 18 പെൺകുട്ടികളെ വേശ്യാലങ്ങൾക്ക്  വിറ്റതായി ആരോപണം

ഉത്തർപ്രദേശ് ദേവരിയ അഭയ കേന്ദ്രത്തിലെ പീഡനമാണ് പുറത്തുവന്നത്. അഭയ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട 10വയസ്സുകാരിയാണ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ അറിയിച്ചത്

0

ഡൽഹി :ബീഹാറിന് പിന്നാലെ യുപിയിലും അഭയ കേന്ദ്രത്തിൽ പെൺകുട്ടികള്‍ പീഡനത്തിന് ഇരയായതായി പരാതി. 24 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ  വേശ്യവൃത്തിക്  പറഞ്ഞയച്ചതായി  കണ്ടെത്തിയിട്ടുണ്ട് ഉത്തർപ്രദേശ് ദേവരിയ അഭയ കേന്ദ്രത്തിലെ പീഡനമാണ് പുറത്തുവന്നത്. അഭയ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട 10വയസ്സുകാരിയാണ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പെൺകുട്ടികളെ ലൈംഗികതൊഴിലിന് നിർബന്ധിച്ചിരുന്നതായി കണ്ടെത്തി. 18 പെൺകുട്ടികളെ നിലവിൽ കാണാനില്ല.ഇവരെ ലൈംഗിക തൊലിനായി നടത്തിപ്പുകാർ വില്പനനടത്തിയതാണ  പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്  അഭയ കേന്ദ്ര നടത്തിപ്പുകാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ദേവരിയ ജില്ലാ മജിസ്ട്രേറ്റിനെ സർക്കാർ സ്ഥലം മാറ്റി. അതേ സമയം മുസഫർപൂർ പീഡന കേസിൽ ആരോപണം ഉയർന്നതിനെ തുടർന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജിവക്കണമെന്ന ആവശ്യം ബി ജെ പി ശക്തമാക്കി. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞു.

അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ സിബിഐക്കും പുനരധിവാസം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനും പാട്ന ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ നെഞ്ചുവേദനയെ തുടർന്ന് മുഖ്യപ്രതിയായ ബ്രിജേഷ് താക്കൂറിനെ ആശുപത്രിയിലേക്ക് മാറ്റി.ഇതിനിടെ ബീഹാറിലെ സാമൂഹ്യക്ഷേമ മന്ത്രി രാജിവക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി.

You might also like

-