ഇന്ത്യക്കാരി ഷറാണി റോയ്ക്ക് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡ്

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദാന്തര ബിരുദവും, യെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയ ഇവര്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തിയിരുന്നു.

0

ടെന്നിസ്സി: യൂണിവേഴ്‌സിറ്റി ഓഫ് ടെന്നിസ്സി കെമിസ്ട്രി അസി.പ്രൊഫസര്‍ ഷറാനി റോയ് നാഷ്ണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കരിയര്‍ അവാര്‍ഡിന് അര്‍ഹയായി. യൂണിവേഴ്‌സിറ്റിയുടെ പത്രകുറിപ്പിലാണ് അവാര്‍ഡ് വിവരം വെളിപ്പെടുത്തിയത്.യുണിവേഴ്‌സിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രൊഫസര്‍മാര്‍ക്ക് ലഭിക്കുന്ന ഒമ്പതാമത്തെ അവാര്‍ഡാണിത്.

കട്ടികൂടിയ പ്രതലവും, വിവിധതരത്തിലുള്ള വാതകങ്ങളും തമ്മിലുള്ള രാസപ്രവര്‍ത്തനത്തില്‍ നടത്തിയ ഗവേഷണത്തിനാണ് മിസ്സിസ് റോയ്ക്ക് അവാര്‍ഡ് ലഭിച്ചത്.ആജീവനാന്ത ഗവേഷണങ്ങള്‍ക്കും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നാഷ്ണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഈ അവാര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

സര്‍ഫെയ്‌സ് കെമിസ്ട്രി, സയന്റിഫിക്ക് കമ്പ്യൂട്ടറിങ്ങ് തുടങ്ങിയ മേഖലകളില്‍ ഓക്ക് റിഡ്ജ് നാഷ്ണല്‍ ലബോറട്ടറിയുമായി സഹകരിച്ചു വിവിധ സിംബോസിയങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഷറാണി നേതൃത്വം നല്‍കിയിരുന്നു.ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദാന്തര ബിരുദവും, യെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയ ഇവര്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തിയിരുന്നു.

You might also like

-