മതസാഹോദര്യത്തിന്റെ മാതൃകായി കായംകുളം ചേരാവള്ളി മുസ്‌ലീം ജമാഅത്ത് അങ്കണം

​ധ​ന​യാ​യ ഹി​ന്ദു പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ടത്തി നല്‍കി മു​സ്‌ലീം സ​മു​ദാ​യാം​ഗ​ങ്ങ​ള്‍

0

മതമല്ല മനുഷ്യര്‍ തമ്മിലുള്ള ഐക്യമാണ് ഏറ്റവും വലുതെന്നുള്ളതിന്‍റെ ഉദാഹരണമായി മാറി കായംകുളം ചേരാവള്ളി മുസ്‌ലീം ജമാഅത്ത് അങ്കണം. നി​ര്‍​ധ​ന​യാ​യ ഹി​ന്ദു പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ടത്തി നല്‍കി മു​സ്‌ലീം സ​മു​ദാ​യാം​ഗ​ങ്ങ​ള്‍ നാടിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ പകര്‍ന്ന് നല്‍കിയത് വലിയ സന്ദേശമാണ്.മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി.

ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്.

You might also like

-