കിവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിങ്.

യുക്രൈൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു

0

കീവ് | ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് ആണ് വാർത്ത സ്ഥിരീകരിച്ചത്.വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ANI
@ANI
I received info today that a student coming from Kyiv got shot and was taken back midway. We’re trying for maximum evacuation in minimum loss: MoS Civil Aviation Gen (Retd) VK Singh, in Poland #RussiaUkraine

Image

യുക്രൈനിലെ റഷ്യൻ ആക്രമണം ഒമ്പതാം ദിനവും തുടരുകയാണ്. ഒഡേസ പിടിച്ചെടുക്കാനായി കൂടുതൽ റഷ്യൻ സൈന്യമെത്തുമെന്നാണ് റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു. യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഒഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം. ഒഡേസയിൽ കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു. ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടെന്നും 18 പേർക്ക് പരിക്കേറ്റതായും യുക്രൈൻ സ്ഥിരീകരിച്ചു. മരിയപോളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.മധ്യസ്ഥത ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി സംസാരിച്ചു. എന്നാൽ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം. പ്രതീക്ഷകളെല്ലാം അവസാനിച്ചെന്നും യുക്രൈനിൽ കൂടുതൽ മോശമായ അവസ്ഥയാണ് ഇനി വരാൻ പോകുന്നതെന്നും മാക്രോൺ പറഞ്ഞു. അതിനിടെ യുഎൻ രക്ഷാസമിതിയിലെ റഷ്യയുടെ സ്ഥിരാഗംത്വം റദ്ദാക്കണമെന്ന യുക്രൈന്റെ ആവശ്യം അമേരിക്ക തള്ളി. യുക്രൈനും ജോർജിയക്കും പിന്നാലെ മോൾഡോവയും യൂറോപ്യന്‍ യൂണിയൻ അംഗത്വം തേടി അപേക്ഷ നൽകി.

You might also like

-