യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് സമ്മേളനം ഡാളസില്‍ സെപ്റ്റം. 29-ന്

0

ഡാളസ്സ്: ഡാളസ്സ് യൂണിയന്‍ ക്രിസ്ത്യന്‍ വുമന്‍സ് ഫെല്ലോഷിപ്പ് പത്താമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 29 ശനിയാഴ്ച അസംബ്ലീസ് ഓഫ് ഗോഡ് ഡാളസ്സില്‍ വെച്ച് നടത്തപ്പെടുന്നു.29 ശനി രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സിസ്റ്റര്‍ ശ്രീലേക (മാവേലിക്കര) മുഖ്യ പ്രഭാഷണം നടത്തും.

ഉച്ച കഴിഞ്ഞ് 2 മുതല്‍ 3 വരെ പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സമ്മേളനത്തില്‍ എല്ലാ സ്ത്രീ ജനങ്ങളും വന്ന് പങ്കെടുക്കണമെന്ന് കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ്, മോളി തോമസ്, മോനി ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സ്ഥലം: അസംബ്ലി ഓഫ് ഗോഡ് ഡാളസ്സ്, 2383 ഡണ്‍ലൊ അവന്യൂ, ഡാളസ്സ്, ടെക്‌സസ്75228കൂടുതല്‍ വിവരങ്ങള്‍ക്ക് കോഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്. (972 264 6808)

You might also like

-