ടെക്‌സസിലെ നാല് സ്ത്രീകളെ കൊലപ്പെടുത്തിയ യു.എസ് ബോര്‍ഡര്‍ പെട്രോള്‍ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

2.5 മില്യണ്‍ ഡോളറാണ് ബോണ്ടായി നിശ്ചയിച്ചിരുന്നതെന്ന് വെമ്പ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഇസി ഡ്രൊ അലനിസ് പറഞ്ഞു.സെപ്റ്റംബര്‍ 15 ശനിയാഴ്ച ലറിഡൊ ഹോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ നിന്നാണ് ഇയ്യാളെ പിടി കൂടിയത്.

0

വെമ്പ് കൗണ്ടി (ടെക്‌സസ്സ്): ടെക്‌സസ്സില്‍ നിന്നുള്ള 4 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍, യു എസ് ബോര്‍ഡര്‍ പെട്രോള്‍ സൂപ്പര്‍വൈസര്‍ വാന്‍ ഡേവിഡ് ഓര്‍ട്ടിസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

2.5 മില്യണ്‍ ഡോളറാണ് ബോണ്ടായി നിശ്ചയിച്ചിരുന്നതെന്ന് വെമ്പ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഇസി ഡ്രൊ അലനിസ് പറഞ്ഞു.സെപ്റ്റംബര്‍ 15 ശനിയാഴ്ച ലറിഡൊ ഹോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ നിന്നാണ് ഇയ്യാളെ പിടി കൂടിയത്.

4 കൊലപാതകം, മാരകായുധം കൊണ്ട് മുറിവേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയ്യാള്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.കൊല്ലപ്പെട്ട 4 സ്ത്രീകളും ലൈംഗിക തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണെന്നും, 4 പേരുടേയും തലക്ക് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സൗത്ത് ടെക്‌സസ്സ് കൗണ്ടി ഉള്‍പ്രദേശങ്ങളിലുള്ള റോഡുകളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഡിസ്ട്രിക്ക്റ്റ് അറ്റോര്‍ണി പറഞ്ഞു.

സെപ്റ്റംബര്‍ 4 മുതല്‍ 11 ദിവസത്തിനുള്ളിലാണ് നാല് കൊലപാതകങ്ങളും നടത്തിയത്. സെപ്റ്റംബര്‍ 14 ന് ഒരു സ്ത്രീയെ തട്ടിയെടുത്ത് ട്രക്കിലിട്ട് കൊണ്ട് പോകുന്നതിനിടയില്‍ മല്‍പിടുത്തം നടത്തി രക്ഷപ്പെട്ട എറിക്ക് പെന്ന എന്ന സ്ത്രീയാണ് വിവരം പോലീസ് നല്‍കിയതും അറസ്റ്റിനിടയിലാക്കിയതും ഫെഡറല്‍ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് കണ്ടോളന്‍സസ് അറിയിച്ചു.

You might also like

-