രൂപ ചരിത്രത്തിൽ ഏറ്റവും വലിയ തകർച്ചയിൽ 

ക്രൂഡ്​ ഓയിൽ വില ഉയർന്നതും ചൈന-അമേരിക്ക വ്യാപാര യുദ്ധവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക്​ നയിച്ചത്​. ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ 200 ബില്യൺ ഡോളറി​​െൻറ അധിക നികുതി ചുമത്തുമെന്ന ഡോണൾഡ്​ ട്രംപിന്‍റെ പ്രഖ്യാപനമാണ്​ വ്യാപാര യുദ്ധം സംബന്ധിച്ച പുതിയ ആശങ്കകൾക്ക്​ തുടക്കമിട്ടത്​.

0

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്​. 46 പൈസ കുറഞ്ഞ്​ 72.97 ആണ്​ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ് രൂപയുടെ മൂല്യം.രൂപയുടെ തകർച്ചയിലാണ്​ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്​. 72.55 ആയിരുന്നു വ്യാപാരം ആരംഭിക്കുമ്പോൾ രൂപയുടെ വിനിമയ മൂല്യം. പിന്നീട് വിറ്റഴിക്കൽ സമ്മർദം താങ്ങാനാവാതെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു​.  ക്രൂഡ്​ ഓയിൽ വില ഉയർന്നതും ചൈന-അമേരിക്ക വ്യാപാര യുദ്ധവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക്​ നയിച്ചത്​. ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ 200 ബില്യൺ ഡോളറി​​െൻറ അധിക നികുതി ചുമത്തുമെന്ന ഡോണൾഡ്​ ട്രംപിന്‍റെ പ്രഖ്യാപനമാണ്​ വ്യാപാര യുദ്ധം സംബന്ധിച്ച പുതിയ ആശങ്കകൾക്ക്​ തുടക്കമിട്ടത്​.

You might also like