അഫ്ഗാൻ പൗരന്മാർക്ക് ഇ -വിസാ നിർദ്ധാന്തമാക്കി ഇന്ത്യ ,1 .40 കോടിയോളം കുട്ടികൽ ഭക്ഷ്യക്ഷാമം നേരിടുന്നതെന്ന് യൂനിസെഫ്
താലിബാന്റെ ഭീക്ഷണിയിൽ അഫ്ഗാനിസ്താനിൽ ലക്ഷക്കണക്കിനു വരുന്ന കുട്ടികള്‍ക്കായി അടിയന്തര സഹായങ്ങൾ ആവശ്യമുണ്ടെന്ന് യൂനിസെഫ്. 1,400 കോടി രൂപയുടെ അടിയന്തര ഭക്ഷ്യവസ്തുക്കൾ അഫ്ഗാനിലെത്തേണ്ടതുണ്ടെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും(ഡബ്ല്യുഎഫ്പി) അറിയിച്ചു
കാബൂൾ /ഡൽഹി :താലിബാൻ ഭീക്ഷണിയെതുടർന്നു ഇന്ത്യയിലേക്ക് വരുന്ന അഫ്ഗാൻ പൗരന്മാരുടെ കാര്യത്തിൽ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർ ഇ-വിസ സംവിധാനത്തിനായി അപേക്ഷിക്കണെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതുവരെ വിസ ലഭ്യമാക്കിയിട്ടും വരാത്തവരടക്കമുള്ളവരുടെ വിസ മുൻകാലപ്രബല്യത്തോടെ റദ്ദാക്കിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ അടിയന്തിര വിസകളാണ് നൽകുന്നത്. എല്ലാ സംവിധാനങ്ങളും ഇ-വിസയിലേക്ക് മാറ്റിയിരിക്കുകയാണ്. വിസ നൽകുന്നവരുടെ വിവരം ഇന്ത്യയ്‌ക്കൊപ്പം ഐക്യരാഷ്‌ട്രസഭയ്‌ക്കും കൈമാറുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ സാഹചര്യത്തിൽ നൽകിയിരിക്കുന്ന എല്ലാ വിസകളും അടിയന്തിര പ്രാധാന്യത്തോടെ റദ്ദാക്കിയതായി കേന്ദ്രവിദേശകാര്യവകുപ്പ് അറിയിച്ചു.
നിരവധി പേരുടെ പാസ്സ്‌പോർട്ടുകൾ നഷ്ടപ്പെട്ടതും ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യത യുള്ളതും കണക്കിലെടുക്കാണ് തീരുമാനം. ഇന്ത്യാ വിസാ ഓൺലൈൻ എന്ന കേന്ദ്രസർക്കാറിന്റെ സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസം കൊണ്ട് 250 ലധികം പേരെയാണ് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്. ഇതിൽ അഫ്ഗാൻ വംശജർ 50 താഴെ മാത്രമാണുള്ളത്.വിവിധ കമ്പനികൾക്കായി അഫ്ഗാനിൽ ജോലിചെയ്തിരുന്നവർക്കും അഫ്ഗാനിൽ കാലങ്ങളായി ജീവിക്കുന്ന സിഖ്-ഹിന്ദു വംശജർക്കുമാണ് പ്രഥമ പരിഗണന നൽകുന്നത്.
അതേസമയം താലിബാന്റെ ഭീക്ഷണിയിൽ അഫ്ഗാനിസ്താനിൽ ലക്ഷക്കണക്കിനു വരുന്ന കുട്ടികള്‍ക്കായി അടിയന്തര സഹായങ്ങൾ ആവശ്യമുണ്ടെന്ന് യൂനിസെഫ്. 1,400 കോടി രൂപയുടെ അടിയന്തര ഭക്ഷ്യവസ്തുക്കൾ അഫ്ഗാനിലെത്തേണ്ടതുണ്ടെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും(ഡബ്ല്യുഎഫ്പി) അറിയിച്ചു പോഷകാഹാരക്കുറവ് മൂലം അഫ്ഗാനിൽ പത്തുലക്ഷത്തോളം കുട്ടികൾ മരണം മുന്നിൽ കാണുകയാണെന്ന് യൂനിസെഫ് അഫ്ഗാൻ വക്താവ് പറഞ്ഞു. ഒരു കോടിയോളം കുട്ടികള്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. താലിബാന്റെ വരവോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അടിയന്തരമായി സഹായം എത്തിച്ചില്ലെങ്കിൽ ലക്ഷക്കണക്കിനു കുട്ടികളുടെ ജീവനാണ് അപകടത്തിലാകാൻ പോകുന്നതെന്നാണ് യൂനിസെഫ് മുന്നറിയിപ്പ്.
1.40 കോടിയോളം കുട്ടികളാണ് ഭക്ഷ്യക്ഷാമം നേരിടുന്നതെന്ന് ഡബ്ല്യുഎഫ്പി എക്‌സിക്യൂട്ടീവ് ഡയരക്ടർ ഡെവിഡ് ബീസ്ലി പറഞ്ഞു. അഫ്ഗാൻ ജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. വർഷങ്ങളായുള്ള ക്ഷാമവും സാമ്പത്തികമാന്ദ്യവും കോവിഡും ആഭ്യന്തര സംഘർഷവുമെല്ലാം ഇതിൽ ഘടകമായിട്ടുണ്ട്. എന്നാൽ, താലിബാൻ നിയന്ത്രണം പിടിച്ചടക്കിയതോടെ രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നാണ് വിലയിരുത്തൽ. ഇതിനാൽ, 200 മില്യൻ ഡോളറിന്റെ സഹായം വേണമെന്ന് ഡബ്ല്യുഎഫ്പി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അതിനിടെ, ചൈനീസ്-റഷ്യൻ പ്രസിഡന്റുമാർ അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്തു. ഫോൺ മുഖേനെയാണ് ഷി ജിൻപിങ്ങും വ്‌ളാദ്മിർ പുടിനും വിഷയങ്ങൾ ചർച്ച ചെയ്തതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെയ്‌ലി’ റിപ്പോർട്ട് ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണരീതിയും മിതത്വവും സുസ്ഥിരതയുമുള്ള നയങ്ങളും കൈക്കൊള്ളാൻ ചൈന അഫ്ഗാനിലെ ബന്ധപ്പെട്ട കക്ഷികളോടെല്ലാം ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഭീകരവാദ സംഘങ്ങളുമായി ബന്ധം വിച്ഛേദിക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രക്ഷാദൗത്യത്തിലൂടെ അഫ്ഗാനിൽനിന്ന് പുറത്തെത്തിച്ചവരുടെ സംഖ്യ 83,200 ആയി. നേരത്തെ നിശ്ചയിച്ചതു പ്രകാരം ഈ മാസം അവസാനത്തോടെ തന്നെ സമ്പൂർണ സേനാ പിന്മാറ്റം യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇപ്പോള്‍തന്നെ സൈനികർ ഘട്ടംഘട്ടമായി അഫ്ഗാൻ വിട്ടുതുടങ്ങിയിട്ടുണ്ട്.