കേരളത്തിൽ അതിശക്തമായ മഴയ്ക്ക്സാധ്യത – വിവിധ ജില്ലകളിൽജാഗ്രത നിർദേശം

2021 ഓഗസ്റ്റ് 27: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, 2021 ഓഗസ്റ്റ് 28: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, 2021 ഓഗസ്റ്റ് 29: കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യത

0

സംസ്ഥാനത്തു പരക്കെ ശ്കതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം 2021 ഓഗസ്റ്റ് 28:29 തീയതികളിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2021 ഓഗസ്റ്റ് 27: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി,
2021 ഓഗസ്റ്റ് 28: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, 2021 ഓഗസ്റ്റ് 29: കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

You might also like

-