പാകിസ്ഥാൻ തിരിച്ചടി ,കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍ റെആവശ്യം യുഎന്‍ നിരാകരിച്ചു.

കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണമെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശം.

0

ന്യൂയോര്‍ക്ക്: . കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് വീണ്ടും തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണമെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശം. അല്ലെങ്കില്‍ രണ്ടുരാജ്യങ്ങളും പരസ്പരം ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും ഇടപെടില്ലെന്നും യുഎന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് യുഎന്‍ വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നതടക്കമുള്ള പാക് വാദങ്ങള്‍ക്ക് ഇന്നലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ മറുപടി നല്‍കിയിരുന്നു. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നുമായിരുന്നു ഇന്ത്യയുടെ വിശദീകരണം.

തുടർച്ചയായി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് വരികയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് ഇന്ത്യയുടെ ആവശ്യത്തിനോട് അനുകൂലമായ നിലപാടാണ് യുഎന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ഏറ്റുമുട്ടലിലേക്ക് നയിക്കുമോയെന്ന ആശങ്ക സെക്രട്ടറി ജനറലിനുണ്ടെന്നാണ് വക്താവ് ചൂണ്ടിക്കാട്ടുന്നത്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിര്‍ദ്ദേശവും യുഎന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

You might also like

-