യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നൂറ് ദിവസത്തിനുള്ളിൽ ശബരിമല നിയമ നിർമ്മാണം : ചെന്നിത്തല.
നിലപാട് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നൂറ് ദിവസത്തിനുള്ളിൽ ശബരിമല നിയമ നിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആത്മാർത്ഥത ഉണ്ടെങ്കിൽ സുപ്രിം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പിണറായി വിജയൻ മാപ്പുപറയണം. കേരളത്തിന്‍റെ ജനകീയ സർവെയിൽ യു.ഡി.എഫ് മുന്നിൽ നിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടു. നിലപാട് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്. സർക്കാർ നിലപാട് അറിയാനുള്ള അവകാശം വിശ്വാസികൾക്ക് ഉണ്ടെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി.