ധീരജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു കെ എസ് യു പ്രവർത്തകർ കിഴടങ്ങി

കേസിൽ ആറ് പ്രതികളാണുള്ളത്. തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്

0

ചെറുതോണി | എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടുപ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ ആറ് പ്രതികളാണുള്ളത്. തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു. ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തിൽ ഹൃദയത്തിന് പരിക്കേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഇനി പിടിയിലാകാനുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

You might also like

-