തിരുവനന്തപുരം പഴവങ്ങാടിയിൽ അഗ്നി ബാധ ലക്ഷ്യങ്ങളുടെ

ഫയര്‍ഫോഴ്സ് കൃത്യസമയത്ത് ഇടപെട്ടത് കൊണ്ടാണ് മറ്റ് കടകളിലേക്ക് തീ പടരാതെ വന്‍ ദുരന്തം ഒഴിവായത്.തീ മറ്റു കടകളിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി മറ്റൊന്നാകുമായിരുന്നു. രാവിലെയാണ് തീപിടുത്തമുണ്ടായത് എന്നതും പെട്ടെന്നു തന്നെ ശ്രദ്ധയില്‍പ്പെട്ടു എന്നതും അപകടത്തിന്‍റെ തീവ്രത കുറച്ചു

0

തിരുവനന്തപുരം: പഴവങ്ങാടിക്ക് സമീപം പ്രധാന വാണിജ്യകേന്ദ്രത്തിലാണ് രാവിലെ തീപിടുത്തമുണ്ടായത്. വര്‍ഷങ്ങളായി തങ്ങളുടെ ഉപജീവനമാര്‍ഗമായ ചെല്ലം കത്തിയമര്‍ന്നതിന്‍റെ ഞെട്ടലിലാണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍. ഫയര്‍ഫോഴ്സ് കൃത്യസമയത്ത് ഇടപെട്ടത് കൊണ്ടാണ് മറ്റ് കടകളിലേക്ക് തീ പടരാതെ വന്‍ ദുരന്തം ഒഴിവായത്.തീ മറ്റു കടകളിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി മറ്റൊന്നാകുമായിരുന്നു. രാവിലെയാണ് തീപിടുത്തമുണ്ടായത് എന്നതും പെട്ടെന്നു തന്നെ ശ്രദ്ധയില്‍പ്പെട്ടു എന്നതും അപകടത്തിന്‍റെ തീവ്രത കുറച്ചു

അതേസമയം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ പ്രസാദ്. രാവിലെ മുതല്‍ പടരുന്ന തീ തൊട്ടടുത്ത കടകളിലേക്കും വീടുകളിലേക്കും പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.

സ്റ്റോക്കുകൾ വാരിക്കൂട്ടിയിട്ടിരുന്നത് തീയണക്കാൻ പ്രയാസമുണ്ടാക്കിയെന്നും തീപിടിത്തത്തെ കുറിച്ച് അന്വേഷണമുണ്ടാകുമെന്നും പ്രസാദ് വ്യക്തമാക്കി. 2 ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തി പിടിത്തത്തില്‍ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കി.

ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം ആളിപ്പിടിക്കുന്ന അവസ്ഥയാണ്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിട്ടുണ്ട്.

തൊട്ട് തൊട്ട് ഇരിക്കുന്ന കടകളായതിനാൽ വളരെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്സിനും. കെട്ടിടങ്ങൾ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളിൽ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കൽ ചൂളയിൽ നിന്നും ചാക്കയിൽ നിന്നുമെല്ലാം ഫയര്‍ എൻജിനുകളെത്തിയാണ് തീയണക്കാൻ ശ്രമം നടന്നത്. കടകളിൽ നിന്നും വീടുകളിൽ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി

 

You might also like

-