പൊലീസ് കസ്റ്റഡിയിലെടുത്ത ; പ്രതി തൂങ്ങി മരിച്ച നിലയിൽ

കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മണർകാട് സ്വദേശി നവാസ് (27) ആണ് മരിച്ചത്.

0

കോട്ടയം: മദ്യപിച്ച് ബഹളംവെച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ചു. കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മണർകാട് സ്വദേശി നവാസ് (27) ആണ് മരിച്ചത്.

മദ്യപിച്ച് വീട്ടിൽ ബഹളം വച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയിലാണ് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനു തൊട്ടു മുൻപായിരുന്നു സംഭവം.പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിനുള്ളിലാണ് തൂങ്ങിമരിച്ചത്.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോട്ടയം എസ്പി സ്പെഷ്യൽ ബ്രാഞ്ചിന് നിർദേശം നൽകി

You might also like

-