സിറോ മലബാർ സഭ ഭൂമി ഇടപാടില്‍ കർദിനാൾ ആലഞ്ചേരിക്കെതിരൊയ കേസ് സ്റ്റേ ചെയ്തു

കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

0

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടില്‍ കർദിനാൾ ആലഞ്ചേരിക്കെതിരൊയ കേസ് എറണാകുളം ജില്ലാ സെഷൻസ് കോടതി സ്റ്റേ ചെയ്തു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. റിവിഷൻ ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ വിചാരണ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

2015ൽ സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള 3 ഏക്കർ ഭൂമി സെന്‍റിന് 9ലക്ഷത്തി അയ്യായിരം രൂപ എന്ന നിരക്കിൽ 27 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ ഇടനിലക്കാരൻ സാജു വർഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയെന്നാണ് ആധാരത്തിൽ കാണിച്ചത്. അതേസമയം സഭയ്ക്ക് കൈമാറിയത് 9 കോടി രൂപ മാത്രമായിരുന്നു.

36 പ്ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാർ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറച്ചുവിറ്റിരുന്നു. സഭയ്ക്ക് ഭൂമി വിറ്റതിലൂടെ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. സഭയുടെ സമിതികളിൽ ആലോചിക്കാതെ നടത്തിയ ഈ വിൽപ്പന കർദ്ദിനാളിന്‍റെ നേതൃത്വത്തിലായിരുന്നു. ഇടനിലക്കാരനായ സാജു വിർഗ്ഗീസിനെ സഭയ്ക്ക് പരിചയപ്പെടുത്തിയത് കർദ്ദിനാൾ ആലഞ്ചേരിയായിരുന്നു.

You might also like

-