ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി മെയ് 23 ന് ഡാളസ്സിൽ

0

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും , ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി അമേരിക്കൻ സന്ദർശനത്തിനെത്തുന്നു. മെയ് 23 ന് ഡാളസ്സിൽ എത്തിച്ചേരുന്ന അദ്ദേഹം , ഹൂസ്റ്റൺ, ഫിലാഡൽഫിയ , വാഷിംഗ്‌ടൺ ഡി.സി., ന്യൂയോർക്ക് , അരിസോണ , ലോസാഞ്ചലസ് , ഫ്ലോറിഡ , കാനഡ എന്നിവടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതായിരിക്കും .

ശിവഗിരി മഠത്തിന്റെ ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖ , നോർത്ത് അമേരിക്കയിലെ ടെക്സാസ് സംസ്‌ഥാനത്തെ ഡാളസ്സിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി വരികയാണ്. സെപ്റ്റംബർ 17 വരെ സ്വാമിജി അമേരിക്കയിൽ ഉണ്ടായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന ആത്മീയാചാര്യനും , പ്രഭാഷകനും യോഗ ഗുരുവുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ സത്സംഗം സംഘടിപ്പിക്കുവാൻ താൽപ്പര്യമുള്ളവർ ദയവായി കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക . സന്തോഷ് വിശ്വനാഥൻ (9727864026) , മനോജ് തങ്കച്ചൻ(9137095193) ശ്രീനി പൊന്നച്ചൻ(4802743761)

You might also like

-