തുലാവർഷം കേരളാ തീരം തൊട്ടേക്കും. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. കിഴക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

0

തിരുവനന്തപുരം | തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തും. തമിഴ്നാട്ടിലാണ് തുലാവർഷമാദ്യമെത്തുക. വടക്കൻ തമിഴ്നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുക. നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. കിഴക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടും. അടുത്ത ദിവസം തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ മഴയ്ക്ക് കാരണമായേക്കും.

You might also like

-