കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികൾ പലതവണ കേരളത്തിൽ എത്തി, പ്രതികൾക്ക് ഐ എസ് ബന്ധം

കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിൽ നിന്നും 109 തരം വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ. ഇസ്ലാമിക മതഗ്രന്ഥങ്ങൾ, ജിഹാദിനെ കുറിച്ചുള്ള നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സിആർപിസി 1973, സെക്ഷൻ 174, എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 1908 സെക്ഷൻ 3 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ കേസെടുത്തിരിക്കുന്നത്.

0

കോയമ്പത്തൂർ | കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികൾ പലതവണ കേരളത്തിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു .
സ്ഫോടനം നടത്തിയ ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തിയെന്നും സ്ഥിരീകരണം. മെഡിക്കൽ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയത്. കേരളത്തിൽ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുന്നു.സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉള്‍പ്പെടെ ആറു പേർ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, അഫ്സർ ഖാന്‍ എന്നിവരണ് അറസ്റ്റിലായിരിക്കുന്നത്.സ്ഫോടനത്തിനായി രാസവസ്തുക്കൾ വാങ്ങിയത് ഓണ്‍ലൈനില്‍‌ നിന്നെന്ന് തെളിവ് ലഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ജമേഷ് മുബീന്റെ ബന്ധു അഫ്സർ ഖാൻ്റെ ലാപ് ടോപ്പിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചു.

അതേസമയം കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ് വ്യക്തമായിരിക്കുന്നത്.കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിൽ നിന്നും 109 തരം വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ. ഇസ്ലാമിക മതഗ്രന്ഥങ്ങൾ, ജിഹാദിനെ കുറിച്ചുള്ള നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സിആർപിസി 1973, സെക്ഷൻ 174, എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 1908 സെക്ഷൻ 3 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ കേസെടുത്തിരിക്കുന്നത്.

പൊട്ടാസ്യം നൈട്രേറ്റ്, ബ്ലാക്ക് പൗഡർ, മാച്ച് ബോക്‌സ്, രണ്ട് മീറ്റർ നീളമുള്ള ക്രാക്കർ ഫ്യൂസ്, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, പിഇടിഎൻ പൊടി, അലുമിനിയം പൊടി ഒഎക്‌സ്‌വൈ 99 ബ്രീത്ത് പ്യുവർ ഓക്‌സിജൻ സിലിണ്ടർ, സൾഫർ, സ്റ്റെറൈൽ സർജിക്കൽ, ഗ്ലാസ് മാർബിൾ, 9 വോൾട്ട് ബാറ്ററി, 9 വോൾട്ട് ബാറ്ററി ക്ലിപ്പ്, വയർ, ആണി, സ്വിച്ച്, ഗ്യാസ് സിലിണ്ടർ, ഗ്യാസ് റെഗുലേറ്റർ, ഇൻസുലേഷൻ ടേപ്പ്, പാക്കിംഗ് ടേപ്പ്, ഗ്ലൗസ്, ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വിശദാംശങ്ങളും ജിഹാദിനെക്കുറിച്ചുള്ള വിശദാംശങ്ങളുമുള്ള നോട്ട് പുസ്തകങ്ങൾ തുടങ്ങിയവയാണ് പരിശോധനയിൽ എൻഐഎ കണ്ടെടുത്തത്.കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുമ്പിൽ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന് പിന്നിൽ ഭീകാരക്രമണ ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ചാവേർ ആയിരുന്നുവെന്ന് ക്തമാകുന്ന പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ പലതവണ കേരളത്തിലെത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചികിത്സയ്‌ക്കായാണ് എത്തിയതെന്നാണ് പ്രാഥമിക വിവരം

You might also like

-