അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം.

ട്രം​പി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബ്ര​സീ​ലി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യത്

0

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ജനതയിൽ ഉത്കണ്ഠ ഉയർത്തിയ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കൊ​റോ​ണ വൈറസ് പ​രി​ശോ​ധ​നാ ഫ​ലം പുറത്തു വന്നു, ട്രംപ് കൊറോണ വൈറസ് പരിശോ​ധ​ന ന​ട​ത്തി​യെ​ന്നും ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും നേ​ര​ത്തെ വൈറ്റ്ഹൗസ് അ​റി​യി​ച്ചി​രുന്നു. ട്രം​പി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബ്ര​സീ​ലി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യത്.ശനിയാഴ്ച വൈകിട്ടു വൈറ്റ്ഹൗസ് ട്രമ്പിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നു ഔദ്യോഗീകമായി അറിയിച്ചു.കൊറോണ വൈറസിനെ താൻ ഭയക്കുന്നിലെന്ന ട്രംപിന്റെ പ്രസ്താവനയുടെ പേരിൽ രോഗത്തെ അവഗണിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ടെസ്റ്റിന് വിധേയനായതോടെ ആ പരാതിക്കും പരിഹാരമായി .

കൊ​റോ​ണ വൈ​റ​സ് പൊസറ്റീവാണെന്നു സ്ഥി​രീ​ക​രി​ച്ച ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ന്ത്രി​യു​മാ​യി ക​ഴി​ഞ്ഞാ​ഴ്ച കൂ​ടി​ക്കാ​ഴ്ച.നടത്തിയ ട്രം​പി​ന്‍റെ മ​ക​ള്‍ ഇ​വാ​ന്‍​ക​യും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.. രോഗത്തിന്റെ വ്യാപനം തടയാൻ ബ്രിട്ടൻ, അയർലാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിലക്കും അദ്ദേഹം നീട്ടി.

ബ്രീഫിംഗ് റൂമിലേക്ക് വരുന്ന മാധ്യമ പ്രവർത്തകരുടെ ശരീര താപനില പരിശോധിക്കുന്ന അപ്രതീക്ഷിത നടപടി വൈറ്റ് ഹൗസ് അധികൃതർ ആരംഭിച്ചിരുന്നു. ഇതിനിടെ താൻ വെള്ളിയാഴ്ച പരിശോധന നടത്തിയെന്ന് ട്രംപ് അറിയിച്ചു. ശനിയാഴ്ച അദ്ദേഹത്തിന്റെ ഡോക്ടർ സീൻ കോൺലേ ആണ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചത്.
കഴിഞ്ഞയാഴ്ച ട്രംപ് ബ്രസീലിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്.
അമേരിക്കക്കാർ അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങളും പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ 2,226 പേരിലാണ് രോഗ ബാധസ്ഥിരീകരിച്ചിരിക്കുന്നത്.

You might also like

-