കോവിഡ് ഭീതിയിൽ ലോകം മരിച്ചവരുടെ എണ്ണം 5000 കടന്നുഇ റ്റലിയിൽ 1441 മരണസംഖ്യ കടന്നു

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പരിശോധന ഫലം നെഗറ്റീവാണ്. താനും പരിശോധനയ്ക്ക് വിധേനായെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

0

ന്യൂസ് ഡെസ്ക് :കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇറ്റലിയിൽ 1441 പേരാണ് മരിച്ചത്. ഇറാനിൽ 600 പേർ മരിച്ചു. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 190 ആയി. അമേരിക്കയിൽ മരണം 50 ആയി. ഇംഗ്ലണ്ടിലും അയർലണ്ടിലും നിന്നുള്ളവർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പരിശോധന ഫലം നെഗറ്റീവാണ്. താനും പരിശോധനയ്ക്ക് വിധേനായെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോവിഡ് 19 നെ തുടർന്ന് ഇറാനിൽ കുടുങ്ങിയ 234 പേരെ ഡൽഹിയിലെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു . ഇറ്റലിയിൽ നിന്ന് 211 ഇന്ത്യൻ വിദ്യാർഥികളെയും 7 സന്നദ്ധ പ്രവർത്തകരെയും ഇന്ന് ഡൽഹിയിലെത്തിക്കും . വിദ്യാർഥികളുമായുള്ള എയർ ഇന്ത്യാ വിമാനം ഇറ്റലിയിൽ നിന്ന് പുറപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിൽ സമ്പൂർണ യാത്രാ വിലക്ക് ജനജീവിതം താളം തെറ്റിച്ച കുവൈത്തിനു പിന്നാലെ നിയന്ത്രണ നടപടികളുമായി മറ്റ് ഗൾഫ് രാജ്യങ്ങളും. ചൊവ്വാഴ്ച മുതൽ എല്ലാവിധ വിസകളും നിർത്തി വെക്കാൻ യു.എ.ഇ തീരുമാനിച്ചു. ഗൾഫിൽ ഇന്നലെയും നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിസന്ധി നേരിടാൻ സാമ്പത്തിക പാക്കേജുകൾക്കും ഗൾഫ് രാജ്യങ്ങൾ രൂപം നൽകുകയാണ്.

ചൊവ്വാഴ്ചയോടെ യു.എ.ഇ എല്ലാവിധ വിസകളും നൽകുന്നത് നിർത്തും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ യാത്രാ വിലക്കുകൾ കർശനമാക്കുന്നതിന്റെ സൂചനയാണ് തീരുമാനം. പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്താൻ യു.എ.ഇ തീരുമാനം കൈക്കൊണ്ടു. തുർക്കി, ലബനാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കി. അബൂദബിയിലെ ഗ്രാൻഡ് മോസ്ക്, വിനോദ കേന്ദ്രങ്ങൾ, തിയറ്ററുകൾ എന്നിവക്കു പുറമെ ദുബൈയിലെ നിശാക്ലബുകളു അടച്ചിടും.

സൗദിയിൽ പുതുതായി 17 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 103 ആയി. യു.എ.ഇയിൽ ഒരു ഇന്ത്യക്കാരനും രോഗം സ്ഥിരീകരിച്ചു. നാട്ടിൽ നിന്ന് വാർഷിക അവധി കഴിഞ്ഞെത്തിയ പ്രവാസിക്കാണ് കോവിഡ് ബാധ. യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി. വിമാന സർവീസുകൾ പൂർണമായി നിർത്തി വെച്ച കുവൈത്തിൽ കടകളും മാളുകളും ബാർബർ ഷാേപ്പുകളും അടച്ചിടാൻ മന്ത്രിസഭാ യോഗം നിർദേശിച്ചു. സപ്ലൈകോ സ്റ്റോർ, കോപറേറ്റീവ് സ്റ്റോർ എന്നിവ തുറന്നു പ്രവർത്തിക്കും.

ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. വിസാ വിലക്കും ഇന്ന് പ്രാബല്യത്തിൽ വരും. യു.എ.ഇയിൽ നിന്ന് ഒമാനിലേക്കുള്ള ചരക്കുവാഹനങ്ങൾക്കും അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ രോഗി സന്ദർശനം ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലും മുൻകരുതൽ നടപടികൾ തുടരുയാണ്. കോവിഡ് വൈറസ് ബാധയിൽ നിന്ന് സാമ്പത്തിക മേഖലയുടെ രക്ഷക്കായി ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് യു.എ.ഇ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. വ്യക്തികൾക്കും സംരംഭകർക്കും ചുരുങ്ങിയ ചെലവിൽ വായ്പകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണിത്.

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 93 ആയി. അതേസമയം കേരളത്തിൽ കോവിഡ് ഭീതിയോടെ ആളൊഴിഞ്ഞ് നഗരപ്രദേശങ്ങൾ. റോഡുകളും ബീച്ചുകളും ഏറെക്കുറെ വിജനമാണ്. പ്രഭാത നടത്തത്തിന് എത്തുന്നവരുടെ എണ്ണം പോലും കുറഞ്ഞു. ഞായറാഴ്ച പ്രാർഥനയ്ക്ക് പള്ളികളിൽ വിശ്വാസികളും കുറവാണ്. കോട്ടയത്തെ പള്ളികളിൽ വിർച്വൽ പ്രാർഥനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്

You might also like

-