ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് നിര്‍ദേശം
ഡൽഹി :ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്.കഴിഞ്ഞവര്‍ഷം ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കേന്ദ്ര സായുധ പോലീസ് സേനയില്‍പ്പെട്ടവരെ എവിടെനിന്നാണോ കശ്മീരിലേക്ക് നിയോഗിച്ചത് അവിടേക്കുതന്നെ അവരെ തിരിച്ചയയ്ക്കാനാണ് നിര്‍ദ്ദേശം.
അധിക സേനാവിന്യാസം തുടരണോയെന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തിയിരുന്നു. തുടർന്നാണ് 100 കമ്പനി സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്. സെൻട്രൽ റിസർവ് പൊലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റ് ഫോഴ്സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സശസ്ത്ര സീമ ബെൽ എന്നിവയെയാണ് പിൻവലിക്കുക.സൈനികരെ ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വ്യോമമാർഗം മാറ്റുന്നതിനുള്ള സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്താൻ അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 10 കമ്പനി അർധ സൈനികരെ കഴിഞ്ഞ മെയിൽ കേന്ദ്രസർക്കാർ കശ്മീരിൽ നിന്ന് പിൻവലിച്ചിരുന്നു.