തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളിൽ നിരോധനാജ്ഞ

ഇന്നലെ ജില്ലയിൽ 27 പേർക്ക്  കുടി  കോവിഡ് സ്ഥിരീകരിച്ചതോടെ . ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിലുള്ളത്.

0

തൃശൂർ :സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികൾ ഉള്ള തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കളക്ടർ ഉത്തരവിറക്കി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തുശ്ശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

ഇന്നലെ ജില്ലയിൽ 27 പേർക്ക്  കുടി  കോവിഡ് സ്ഥിരീകരിച്ചതോടെ . ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിലുള്ളത്. ഇന്നലെ ഒരു കോവിഡ് മരണം കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വി ആർ പുരം സ്വദേശി ഡിന്നി ചാക്കോ മരിച്ചു.

ജില്ലയില്‍ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം കൂടിവരികയാണ്. വിദേശത്ത് നിന്നെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായി. കണ്ണൂരില്‍ നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.അബൂദബിയിൽ നിന്ന് വന്ന ഏഴ് പേർക്കും, റഷ്യയിൽ നിന്നെത്തിയ നാല് പേർക്കും, മസ്‌ക്കറ്റിൽനിന്ന് വന്ന മൂന്ന് പേര്‍ക്കും, നൈജീരിയയിൽനിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്കുമാണ് രോഗം ബാധിച്ചത്. ഇറ്റലി, കുവൈത്ത്, ജോർദ്ദാന്‍, ഒമാന്‍, ദുബൈ എന്നിവിടങ്ങില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‍നാട്, ഡൽഹി, മുംബൈ എന്നീ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കം രോഗം സ്ഥിരീകരിച്ചു.വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിക്കും പാലക്കാട് ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുടെ ഭർത്താവായ തൃക്കൂർ സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് 131 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി.

You might also like

-