ഇടമലകുടിയിൽ വെടിയേറ്റ് ആദിവാസി യുവാവിന് ഗുരുതര പരിക്ക്

ഇയാളെ വെടിവച്ചു വന്നു പറയുന്ന കുടിയിലെ തന്നെ മഹേന്ദ്രൻ കുറ്റം സമ്മതിച്ചിട്ടുണ്ട്നായാട്ടിനിടെ അബദ്ധത്തിൽ മൃഗമെന്നു തെറ്റുധരിച്ചു വെടിവച്ചതാണെന്നു മാഹേന്ദ്രൻ പറഞ്ഞു

0

മൂന്നാർ : ഇടമലകുടിയിൽ ആദിവാസി യുവാവിന് വെടിയേറ്റു ഇരുപ്പുകല്ലുകുടി
സ്വദേശി സുബ്രമണ്യനാണ് വെടിയേറ്റത് . ഇന്ന് ഉച്ചയോടെ കുടിയിൽ നിന്നും കാനന പാതയിലൂടെ നടന്നു വരുന്നതിനിടയിലാണ് സുബ്രഹ്മന്ന്യന് വെടിയേൽക്കുന്നത് .ഇയാളെ വെടിവച്ചു വന്നു പറയുന്ന കുടിയിലെ തന്നെ ലക്ഷ്മൺ കുറ്റം സമ്മതിച്ചിട്ടുണ്ട്നായാട്ടിനിടെ അബദ്ധത്തിൽ മൃഗമെന്നു തെറ്റുധരിച്ചു വെടിവച്ചതാണെന്നു ലക്ഷ്മൺ പറഞ്ഞു . സുബ്രമണ്യൻ മഴ നനയാതെ കറുത്ത കോട്ടിട്ട് കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് വെടിയേൽക്കുന്നത് എതിർ ദിശയിൽ നടൻ തോക്കുമായി നായാട്ടിനായി പോകുകയായിരുന്ന ലക്ഷ്മൺ മൃഗമാണെന്നു തെറ്റ് ധരിച്ചു വെടി ഉതിർത്തുകയായിരുന്നു ഇവർ തമ്മിൽ വ്യക്തി വൈരാഗ്യമോ മറ്റു പ്രശ്ങ്ങളോ ഇല്ലന്ന് ഊരുകൂട്ടം അറിയിച്ചതായി ദേവികുളം എം എൽ എ എ രാജ പറഞ്ഞു .

ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ ഇടമല കുടിയിൽ നിന്നും രാജമല കെ ഡി എച് പി കമ്പനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശിശ്രുഷ നൽകിയ ശേഷം മൂന്നാറിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് . ലോക് ടൗൺ ആയതിനാൽ കുടിയിലേക്ക് പുറമെനിന്നുള്ളവർക്ക പ്രവേശനം വിലക്കിയതിനാൽ വെടിയേറ്റ സുബ്രഹ്മന്ന്യനെ ചുമന്നാണ് രാജമലവരെ എത്തിച്ചത് പിന്നീട് എം എൽ എ ഇടപെട്ടു ആബുലൻസ് അയച്ചു പരിക്കേറ്റ ആളെ രാജമലയിൽ നിന്നും മൂന്നാറിലേക്ക് എത്തിച്ചത്.വൈകിട്ട് ആറരയോടെ മൂന്നാർ ടാറ്റ ടി ജനാർ ആശുപത്രിയിൽ എത്തിച്ച സുബ്രഹ്മണ്യനെ കോട്ടയം മെഡിക്കൽ കോളേജ്ജിലെക്ക് കൊണ്ടുപോയി മൂന്നാർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു .

You might also like

-