കോഴിക്കോട് ചേവരമ്പലത്ത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് ഉൾപ്പെട്ട പെൺവാണിഭ സംഘം അറസ്റ്റിൽ

ചേവായൂർ പോലീസിന്റേതാണ് നടപടി.കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം നടത്തിവരികയായിരുന്നു ഈ സംഘമെന്ന് പോലീസ് പറഞ്ഞു

0

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്‌ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. ചേവായൂർ പോലീസിന്റേതാണ് നടപടി.കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം നടത്തിവരികയായിരുന്നു ഈ സംഘമെന്ന് പോലീസ് പറഞ്ഞു. നരിക്കുനി സ്വദേശിയായ ഷഹീം എന്ന വ്യക്തിയാണ് വീട് വാടകയ്‌ക്ക് എടുത്തത്. വീടിന്റെ മുകൾ നിലയിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

വീട് വാടകയ്‌ക്കെടുത്ത ഷഹീം മുൻപും നഗരത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരത്തിൽ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നു എന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെയെത്തിയ ആളുകളെപ്പറ്റിയുള്ള വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.

-

You might also like

-