ഹോട്ടലിൽ ഇരുന്ന് ഭക്ഷണം സിനിമ ശാലകൾ തുറക്കുമോ ?ഇന്നറിയാം

രോഗവ്യാപന തോത് കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത കൂടുതൽ ഇളവുകൾ നൽകുന്നകാര്യത്തിലും തീരുമാനമെടുക്കും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സർക്കാർ അനുമതി നൽകുമെന്നാണ് അറിയുന്നത്

0

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് യോഗം. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം സിനിമ ശാലകൾ തുറക്കുക തുടങ്ങിയ ഇളവുകൾ യോഗം ചർച്ച ചെയ്യും. രോഗവ്യാപന തോത് കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത കൂടുതൽ ഇളവുകൾ നൽകുന്നകാര്യത്തിലും തീരുമാനമെടുക്കും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സർക്കാർ അനുമതി നൽകുമെന്നാണ് അറിയുന്നത് . പ്രാരംഭഘട്ടത്തിൽ 50 ശതമാനം ആളുകളുമായി പ്രവർത്തിക്കാനാകും അനുവാദം ഉണ്ടാകുക. ഹോട്ടൽ ഉടമകൾ ഇളവുകൾ ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ സിനിമ തിയറ്ററുകൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. ഈ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ല.

വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇളവുകൾ അനുവദിക്കുമ്പോഴും രോഗ സ്ഥിരീകരണ നിരക്ക് ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് വലിയ ആശങ്കയാണ്.

You might also like

-