കാട്ടിലെ റിസോർട്ടുകളിൽ സഞ്ചാരികൾക്ക് നായാട്ടും ടച്ചിങിസിന് കാട്ടിറച്ചിയും പിന്നെ —-വും മുന്നാറിലെ ഏലക്കാടുകളിലെ റിസോർട്ടുകൾ കേന്ദ്രികരിച്ചുവന്യമൃഗവേട്ട

ഞയറാഴ്ച രാത്രിയിൽ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് മ്ലാവിറച്ചി കണ്ടെത്തിയത്. സ്വന്തം തോക്ക് ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടി കൊന്നശേഷം ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു.

0

മൂന്നാർ : മുന്നാറിൽ എല മലക്കാടുകളിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടുകൾ കേന്ദ്രികരിച്ചു വന്യമൃഗ വേട്ട വര്ധത്തിക്കുന്നു ചില റിസോർട്ടുകൾ താങ്കളുടെ വി ഐ പി വിനോദ സഞ്ചാരികൾക്കയി വന്യമൃഗങ്ങളുടെ ഇറച്ചി തന്നെ ഭക്ഷണ മെനുവിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഇത്തരത്തിൽ കഴിഞ്ഞദിവസം മുന്നാറിൽ ലക്ഷ്മി എസ്റ്റേറ്റിൽ കാർഡമം ഹിൽ റിസേർവിൽ നിർമ്മിച്ച ക്യം ലോട്ട് റിസോർട്ടിൽനിന്നും മ്ലാവിറച്ചി പിടികൂടിയിരുന്നു സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റുംഹോട്ടലിന്റെ ഉടമയുമായ ദിലീപ് പൊട്ടംകുളത്തെ വനപാലകർ പിടികൂടിയിരുന്നു

ഞയറാഴ്ച രാത്രിയിൽ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് മ്ലാവിറച്ചി കണ്ടെത്തിയത്. സ്വന്തം തോക്ക് ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടി കൊന്നശേഷം ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റേഞ്ച് ഓഫീസൻ നിബു കിരണിന്റെ നേതൃത്വത്തിൽ ഞയറാഴ്ച മിന്നൽ പരിശോധന നടത്തിയത്. ഈ സമയം ദിലീപ് റിസോർട്ടിൽ ഉണ്ടായിരുന്നില്ല.
വൈകുന്നേരം അടിമാലിക്ക് സമീപം വാളറയിൽ വെച്ചാണ് ഇയാളെ വനപാലകർ പിടികൂടിയത് ഇയാൾക്കെതിരെ വന്യ മൃഗത്തെ വേട്ടയാടിയതിനും ആയുധനിയമവും അനുസരിച്ച് കേസ്സെടുത്തതായി മൂന്നാർ റേഞ്ച് ഓഫീസർ നിബു കിരൺ പറഞ്ഞു

ആത്മരക്ഷക്കായി അനുവധിച്ചതോക്ക് ഉപയോഗിച്ച് ദിലീപ് പൊട്ടംകുളം റിസോർട്ടിന് സമീപത്തെ ചോലവനങ്ങളിൽ വന്യമൃഗവേട്ട നടത്തുന്നതായി വനപാലകർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് വനപാലകർ റിസോർട്ടിൽ പലവട്ടം പരിശോധനകൾ നടത്തിയെങ്കിലും ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു മാസമായി റിസോർട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വേട്ടയാടി കിട്ടുന്ന മൃഗങ്ങളെ റിസോർട്ടിലെത്തുന്ന വിദേശികളടക്കമുള്ള സന്ദർശകർക്ക് ഭക്ഷണമായി നൽകിയിരുന്നു. ഇത്തരം സൽക്കാരങ്ങൾക്ക് അമിത പണവും ഈടാക്കും. അധികമായി വരുന്ന ഇറച്ചി മൂന്നാർ കേന്ദ്രീകരിച്ചുള്ള മുന്തിയ ഹോട്ടലുകൾക്ക് നൽകിയിരുന്നതായും വനപാലകർ പറയുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണം അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.

മൂന്നാർ റേഞ്ച് ഓഫീസർ നിബു കിരൺ

ചോലവനങ്ങൾ ഏറെയുള്ള ലക്ഷ്മി, പോതമേട് ,ചിന്നക്കനാൽ എന്നിവിടങ്ങളിലെ ചില റിസോർട്ടുകൾ കേന്ദ്രീകരിച്ചും സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ അബ്ബാസ്, അബൂബക്കർ, സിദ്ദിക്ക്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വിനോദ്, ടി.വി സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ തിങ്കളാഴ്ച വൈകുന്നേരത്തേടെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
മുന്നാറിലെ റിസോർട്ടുകൾ കേന്ദ്രികരിച്ച മൃഗവേട്ട വ്യാപമാണെന്ന് ഇന്ത്യ വിഷൻ മീഡിയ ഡോട്ട് .കോം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു

You might also like

-