ദുരന്തം മറയാക്കി ഖജനാവ് കൊള്ള , പെരിയാവാര പാലം പുനനിർമ്മാണത്തിൽ വ്യപക അഴിമതി . ഗതാഗതം മുടങ്ങിയത്  ടൂറിസം മേഖലക്ക്  കനത്തതിരിച്ചടി

പാലം തകർന്നതോടെ  ടുറിസം മേഖലക്കും  അത് വൻ തിരിച്ചടിയായിട്ടുണ്ട് കേരളത്തിലെ ആഭ്യന്തര  വിനോദ സഞ്ചാരികൾ കഴിഞ്ഞാൽ  ഏറ്റവും കൂടുതൽ  വിനോദ സഞ്ചാരികൾ  മൂന്നാറിലേക്ക് എത്തുന്നത്  തമിഴ് നാട്ടിൽ നിന്നുമാണ്  ഇത് വഴിയുള്ള  ഗതാഗതം താറുമാറായതോടെ  തമിഴ് നാട്ടിൽ നിന്നും  ആളുകൾ  എത്താതായത്  മൂന്നാറിന്റെ ടൂറിസം മേഖലക്ക്  കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്

0

മൂന്നാർ :ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പെരിയവാരയിലെ പാലം കഴിഞ്ഞ പ്രളയകാലയത്താണ് തകര്‍ന്നത്ഇതോടെ പ്രദേശത്തെ നിരവധി എസ്റ്റേറ്റുകളടക്കം ഒറ്റപ്പെടുകയും തമിഴ്‌നാട്ടിലേയ്ക്കുള്ള വാഹന ഗതാഗതമടക്കം നിലയക്കുകയും ചെയ്തു.പ്രളയനാന്തരം  50 ലക്ഷം  രൂപ ചെലവിട്ട്  നിലവിലെ പാലത്തിന്  സമീപം  താത്കാലിക പാലം നിർമ്മിച്ചിരുന്നു .  കോണ്‍ഗ്രീറ്റ് കുഴലുകള്‍ സ്ഥാപിച്ച് പുഴയ്ക്ക് കറുകെ താല്‍ക്കാലിക പാലം നിര്‍മ്മിച്ച് ഗാതഗതം പുനസ്ഥാപിച്ചത്  ഈ പാലംകഴിഞ്ഞ പതിനാറിന്ഗജ ചുഴിലികട്ടിലുണ്ടായ ഒറ്റ മഴയിൽ   നാമാവശേഷമായി   ഇതോടെ വീണ്ടും ഇതുവഴിയുള്ള വാഹന ഗാതാഗതം പൂര്‍ണ്ണമായി നിലച്ചു.

നിലവില്‍ ഇരുവശത്തും വാഹനങ്ങളിൽ എത്തുന്നവര്‍ തകര്‍ന്ന പാലത്തിലൂടെ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റിലൂടെ കാല്‍നടയായി പാലം  കടന്ന് ഇവിടെ നിന്നും മറ്റ് വാഹനങ്ങളിലാണ് മൂന്നാറിലേയ്ക്കും. തമിഴ്‌നാട്ടിലേയ്ക്കം പോകുന്നത്. പാലം തകര്‍ന്ന് ചരക്ക് വാഹനങ്ങള്‍ കടന്ന് വരാതായതോടെ തമിഴ് നാട്ടിൽ നിന്നും മൂന്നാറിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങളില്‍ നിന്നും ചരക്കുകള്‍ തലച്ചുമടായി ഇക്കരെയെത്തിച്ച് മറ്റ് വാഹനങ്ങളില്‍ കയറ്റി മൂന്നാറിലെത്തിചാണ് മുന്നാറിൽ നിത്യോപയോഗ സാധങ്ങൾ എത്തുന്നത് സാധനങ്ങൾ  തലച്ചുമടായി   എത്തിക്കേണ്ടിവരുന്നതിനാൽ  മുന്നാറിൽ സാധനങ്ങളുടെ  വില കുതിച്ചുയർന്നിട്ടുണ്ട് .

പാലം തകർന്നതോടെ  ടുറിസം മേഖലക്കും  അത് വൻ തിരിച്ചടിയായിട്ടുണ്ട് കേരളത്തിലെ ആഭ്യന്തര  വിനോദ സഞ്ചാരികൾ കഴിഞ്ഞാൽ  ഏറ്റവും കൂടുതൽ  വിനോദ സഞ്ചാരികൾ  മൂന്നാറിലേക്ക് എത്തുന്നത്  തമിഴ് നാട്ടിൽ നിന്നുമാണ്  ഇത് വഴിയുള്ള  ഗതാഗതം താറുമാറായതോടെ  തമിഴ് നാട്ടിൽ നിന്നും  ആളുകൾ  എത്താതായത്  മൂന്നാറിന്റെ ടൂറിസം മേഖലക്ക്  കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത് .

പ്രളയത്തിൽ   തകർന്ന  പാലത്തിനു പകരം  താത്കാലിക പല നിർമ്മിക്കാൻസർക്കാർ ഖജനാവിൽ നിന്നും  അരക്കോടി ചെലവഴിച്ചിട്ടുണ്ട്  .ഏകദേശം  10 മീറ്റർ  ദൂരത്തിനിടയിൽ പത്തോളം കോൺക്രീറ്റ്  പൈപ്പുകൾ  സ്ഥാപിച്ച് അതിന് മുകളിൽ മണ്ണിട്ട്  നികത്തിയാണ്  താത്കാലിക   പാലം  നിർമ്മിച്ചത് . ഏകദേശം  ഇരുപത്  ലക്ഷത്തിൽ താഴെമാത്രം  ചെലവ് വരുന്ന  ജോലികൾക്ക്  അരകോടി ചിലവിട്ടതിൽ  വൻ അഴിമതി നടന്നതായി   പരക്കെ ആരോപണമുയർന്നിട്ടുണ്ട്,  കോൺഗ്രസിന്റെയും മറ്റു കക്ഷികളുടെയും നേതൃത്തത്തിൽ  വലിയ  പ്രതിക്ഷേധ  സമരങ്ങൾ  ഇപ്പോഴും നടന്നുവരികയാണ് . താത്കാലിക പാലം   നിർമ്മിച്ചതിൽ മാത്രമല്ല . പ്രളയനാന്തര അറ്റകുറ്റപണികളിൽ വ്യാപക  അഴിമതി  നടന്നതായി  ആരോപണമുയർന്നിട്ടുണ്ട് . മൂന്നാർ മേഖലയിലെ  ദുരന്തനിവാരണ പ്ര വർത്തനങ്ങളിൽ  കോടികളുടെ വെട്ടിപ്പ് നടന്നതായാണ്  ആരോപണം . ഇതിൽ   ഉദ്യോഗസ്ഥർക്കും  ജനപ്രതിനിധികൾക്കും പങ്കുണ്ടന്നാണ്  നാട്ടുകാരുടെ പരാതി , നിര്മാണപ്രവർത്തികളിലെ അഴിമതി  സംബന്ധിച്ച് അന്വേഷണം  വേണമെന്നും  വിവിധ രാഷ്രിയപാർട്ടികൾ  ആവശ്യപെടുന്നു

You might also like

-