മധ്യപ്രദേശും മിസോറാമും ഇന്ന് ജനവിധി തേടി ബൂത്തിലേക്ക്

വൻ ഭൂരിപക്ഷത്തിൽ നാലാമതും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പറഞ്ഞു

0

ഡൽഹി:മധ്യപ്രദേശ്, മിസോറാം സംസ്ഥാനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കും മിസോറാമിലെ 40 അംഗ നിയസമഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും മധ്യപ്രദേശില്‍ നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ മിസോറാമില്‍ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മിലാണ് മത്സരം. അതേസമയം വൻ ഭൂരിപക്ഷത്തിൽ നാലാമതും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പറഞ്ഞു

2003 ലെ ഉമാഭാരതി സര്‍ക്കാര്‍ മുതല്‍ 2018 വരെ തുടര്‍ച്ചയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. 2005 ല്‍ അധികാരത്തിലേറിയ ശിവരാജ് സിങ് ചൌഹാന്‍ വികസനം ഉയര്‍ത്തിക്കാട്ടി വീണ്ടും ജനവിധി തേടുന്നു. എന്നാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം സര്‍ക്കാരിനെതിരെ ഉയരുന്ന ഭരണവിരുദ്ധ വികാരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കര്‍ഷകരോഷം, നോട്ട് നിരോധനം, ജി.എസ്.ടി എന്നീ പ്രശ്നങ്ങള്‍ വോട്ടാക്കി മാറ്റാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2907 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. അഞ്ച് കോടിയലിധകം വരുന്ന വോട്ടര്‍മാര്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ സമ്മതിദാന അവകാശം വിനിയോഗിക്കാം. 65000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി എണ്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. മിസോറാമില്‍ 40 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 209 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഏഴ് ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മില്‍ പ്രധാന മത്സരം നടക്കുന്ന മിസോറാമില്‍ ബി.ജെ.പിയും സാന്നിധ്യമാണ്.

കോണ്‍ഗ്രസ് ഇപ്പോഴും ഭരമത്തിലുള്ള ഏക വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. എന്നാല്‍ മൂന്നാം തവണയും ഭരണതുടര്‍ച്ച തേടുന്ന ലാല്‍തന്‍ഹാവ്ല സര്‍ക്കാരിന് ജയം എളുപ്പമാകില്ലെന്നാണ് സൂചനകള്‍. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന വിലയിരുത്തലുകള്‍ പുറത്ത് വരുമ്പോള്‍, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, സോറം പീപ്പിള്‍സ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചെറു പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകുമെന്നാണ് കണക്ക് കൂട്ടലുകള്‍. നിലവില്‍ ത്രിപുരയിലുള്ള ബ്രൂ വിഭാഗക്കാരായ അഭയാര്‍ത്ഥികള്‍ക്ക് മിസോറാം അതിര്‍ത്തി പ്രദേശത്ത് വോട്ടിങ് രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .

You might also like

-