കോടതി വിധി ശബരിമലയിൽ പൊലീസ് നടപടികൾ ഊർജ്ജിതമാക്കി

നാമജപത്തിന്റെ മറവിൽ സന്നിധാനത്തുംപരിസരങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവന്നിരുന്ന സംഘ പരിവാർ സംഘടനകൾക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി.

0

സന്നിധാനം :ശബരിമലയിലെ സുരക്ഷഏർപ്പെടുത്തുന്നതിൽ ഹൈക്കാടതിവിടി അനുകൂലമായതോടെ പൊലീസ് നടപടികൾ ഊർജ്ജിതമാക്കി. നിരോധനാജ്ഞ നിലനിൽക്കുമെന്നതിനാൽ പ്രതിഷേധത്തിനുള്ള സാധ്യതയും ഇല്ലാതായി.നാമജപത്തിന്റെ മറവിൽ സന്നിധാനത്തുംപരിസരങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവന്നിരുന്ന സംഘ പരിവാർ സംഘടനകൾക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി.

യുവതിപ്രവേശന ഉത്തരവിന് ശേഷം ദിവസവും ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടന്നുവന്നിരുന്നു . ബി ജെ പി സംഘപരിവാർ സംഘടനകൾ അജണ്ട നിശ്ചയിച്ചു ചുമതലപ്പെടുത്തുള്ള ആളുകളായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിന്റെ ഭാഗമായി പൊലീസ് സുരക്ഷാ മേഖലകളിൽ നാമജപ പ്രതിഷേധം നടത്തുന്നവരെ അറസ്റ്റ് ച്യ്ത പൊലീസ് നീക്കം ച്യ്തിരുന്നു

ശബരിമലയിൽ നാമം ജപിയ്ക്കുന്നത് തടയാൻ പൊലിസിന് അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും പ്രതിഷേധം നടത്തരുതെന്നും നിരോധനാജ്ഞ നിലനിൽക്കുമെന്നും കോടതി വിധിച്ചു. ഇത് പൊലീസിന്റെ നടപടികൾക്ക് ഊർജ്ജം പകരുന്നതാണ്. തിരക്കില്ലാതെയാണ് ശബരിമല സീസൺ മുന്നോട്ട് പോവുന്നത്. ശബരിമലയിലെ സൗകര്യങ്ങൾ ഹൈക്കോടതി ജഡ്ജ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. തിരുവിതാംകൂർ എംപ്ലോയിസ് ഫ്രണ്ടാണ് ഹരജിക്കാർ.

You might also like

-