കേരളം വെന്തുരുകുന്നു ; ഇന്ന് 65 പേര്‍ക്ക് സൂര്യാതപമേറ്റു, മഴ എത്താൻ വൈകും

പാലക്കാട് തുടര്‍ച്ചയായി നാലാം ദിവസവും 41 ‍ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിലായി 65 പേര്‍ക്ക് സൂര്യാതപമേറ്റു.

0

തിരുവനതപുരം :സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്. പാലക്കാട് തുടര്‍ച്ചയായി നാലാം ദിവസവും 41 ‍ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിലായി 65 പേര്‍ക്ക് സൂര്യാതപമേറ്റു. കൊച്ചിയില്‍ ഡ്യൂട്ടിക്കിടെ സൂര്യാതപമേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വരെ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ സൂര്യാതപ മുന്നറിയിപ്പുണ്ട്. കേരളത്തിൽ ഉയർന്ന താപസൂചിക അടുത്ത ദിവസങ്ങളിലും കാണിക്കുന്നതിന്റെയും കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് ഇൻഡെക്‌സ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട് ചെയ്യുന്നതിന്റെയും സാഹചര്യത്തിൽ മാർച്ച് 30 വരെ അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.

കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സൂര്യാഘാതമേറ്റു. തോപ്പുംപടി ഭാഗത്തു വബന പരിശോധന നടത്തിവന്ന എസ് ഭരതൻ ആണ് സൂര്യാഘാതത്തെ തുടർന്ന് തളർന്നു വീണത്. ഇദ്ദേഹത്തിന് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകി.കോഴിക്കോട് ഇന്ന് 13 പേർക്ക് സൂര്യാതപമേറ്റു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കാണ് ജില്ല ആരോഗ്യ വകുപ്പ് പുറത്ത് വിട്ടത്. വടകര, ഉള്ള്യേരി, മുക്കം പ്രദേശങ്ങളിലും, കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇന്ന് 12 പേർക്ക് സൂര്യതപമേറ്റു.

കോട്ടയം ഈരാറ്റുപേട്ടയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. മരവിക്കൽ സ്വദേശി രാജു രാജുവിന് സൂര്യാതപമേറ്റ്. വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് പൊള്ളലേറ്റത്. ഇയാളെ തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

കണ്ണൂരിൽ ഒന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് ഇന്ന് സൂര്യതാപമേറ്റു. ചൊക്ലി സ്വദേശികളായ ശാരദ (68), തൃശാൽ (ഒന്നര), മാങ്ങാട്ടിടം സ്വദേശി കരുണാകരൻ (63), പാപ്പിനശേരി സ്വദേശി സമീറ (27) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. അതേസമയം ഇന്നും പാലക്കാട് അന്തരീക്ഷ താപനിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസവും 41 ഡിഗ്രി സെൽഷ്യസില്‍ തുടരുകയാണ് അന്തരീക്ഷ താപനില.

അതേസമയം വേനൽ മഴ ഉടൻ പെയ്യില്ലെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് 40 ഡിഗ്രിക്ക് മുകളിലും. വിവിധ ജില്ലകളിലായി 65 പേർക്ക് സൂര്യാതപമേറ്റു. ആലപ്പുഴയിലും കൊല്ലത്തും 14 വീതം പേര്‍ക്ക്. പത്തനംതിട്ടയിൽ 7 പേർക്ക്. കൊച്ചിയിൽ തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ നിന്നും പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയ കെ.എൻ ഭരതൻ എന്ന സിവിൽ പൊലീസ് ഓഫീസർക്കാണ് സൂര്യാതപമേറ്റത്. ആലപ്പുഴയിലെ അംഗൻവാടികൾക്ക് ഏപ്രിൽ 6 വരെ അവധി നൽകി.

You might also like

-