‘കൂടത്തായി’ മോഡൽ തമിഴ്‌നാട്ടിലും ഒരുകുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സ്ത്രീകൾ അറസ്റ്റിൽ

തിരുപ്പൂർ ജില്ലയിലെ സെന്തിപ്പാളയം സ്വദേശിനി കണ്ണമ്മാൾ ((54) , മകൾ പൂങ്കുടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

0

ചെന്നൈ : സഹോദരൻ, സഹോദരന്റെ ഭാര്യ, മകളുടെ ഭർത്തൃ മാതാവ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തിരുപ്പൂർ ജില്ലയിലെ സെന്തിപ്പാളയം സ്വദേശിനി കണ്ണമ്മാൾ ((54) , മകൾ പൂങ്കുടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ഭർത്താവ് നാഗേന്ദ്രയുടെ സഹായം ലഭിച്ചതായും കണ്ണമ്മാൾ പൊലീസിനോട് പറഞ്ഞിരുന്നു .

തുണിമിൽ തൊഴിലാളിയായ കണ്ണമ്മാൾ മകളുടെ ഭർത്തൃമാതാവ് ‌രാജാമണിയെയാണു (60) ആദ്യം കൊലപ്പെടുത്തിയത്. മകളെ അവഗണിച്ചതിനായിരുന്നു കൊലപാതകം. അഞ്ചു മാസം മുൻപായിരുന്നു സംഭവം. സ്വത്തു തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സഹോദരൻ സെൽവരാജ് (49), ഭാര്യ വസന്തമണി (42) എന്നിവരെ കൊലപ്പെടുത്തിയത്.മകന്റെ വിവാഹം ക്ഷണിക്കാൻ എത്തിയപ്പോൾ ഭക്ഷണത്തിൽ ലഹരി മരുന്നു കലർത്തി ബോധം കെടുത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ മൂന്നു പേരുടെയും മൃതദേഹങ്ങൾ വീടിന്റെ പിൻവശത്ത് കുഴിച്ചു മൂടി.

You might also like

-