അഞ്ചിലും ജനവിധി മഴ പോളിങ്ങിനെ ബാധിക്കുമോ ?

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടർമാർമാരാണ് ഇന്ന് വിധിയെഴുതുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്നെ മൂന്ന് മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്.

0

തിരുവനന്തപുരം :അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴ വോട്ടെടുപ്പിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്.അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടർമാർമാരാണ് ഇന്ന് വിധിയെഴുതുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്നെ മൂന്ന് മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്. അടുത്ത വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും വിജയം അനിവാര്യം. അതുകൊണ്ട് തന്നെ കയ്യിലുളള സകല ആയുധങ്ങളും പയറ്റിയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നേരിട്ടത്.

അതേസമയം പത്തനംതിട്ട എറണാകുളം തിരുവനതപുരം ജില്ലകളിൽ തുടരുന്ന കനത്തമഴ പോളിംഗ് ശതമാനം കുറക്കോമോ എന്ന ആശങ്ക നിലനിൽക്കുകയാണ് തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിൽ ഉച്ചയ്ക്കു ശേഷമാണ് അവധി.

തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.എറണാകുളത്ത് സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണ് അവധി. കോളേജുകള്‍ക്ക് അവധിയില്ലെന്ന് കളക്ടർ അറിയിച്ചു.

You might also like

-