ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും,തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ ,പാര്‍ട്ടിയുടെ ഭാഗമായല്ല എം വി ജയരാജന്‍ സംസാരിച്ചത് എം വി ഗോവിന്ദന്‍

ഏത് ഘട്ടത്തിലാണ് തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടി അത്തരം ആളുകളോട് പൊറുക്കാത്തതെന്ന് എം വി ജയരാജന്‍ അഭിമുഖത്തില്‍ ചോദിക്കുന്നു. യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റുകാരുടെ ഈയൊരു പ്രത്യേകത നമ്മള്‍ കാണണം. ഒരിക്കല്‍ നയപരമായി അവര്‍ക്ക് തെറ്റുപറ്റി. സംഘടനാപരമായി തെറ്റുപറ്റി. എന്നുകരുതി ഒരിക്കലും കമ്യൂണിസ്റ്റുകാരായ പഴയ ആളുകളെ മുഴുവന്‍ ഒറ്റപ്പെടുത്തി മുന്നോട്ട് പോകുന്നവരല്ല ഞങ്ങള്‍

കണ്ണൂർ | എംഎല്‍എമാരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രതികരണത്തില്‍ വെട്ടിലായി സിപിഐഎം. ജയരാജന്റെ പ്രതികരണം വിവാദമായതോടെ
എം വി ജയരാജന്റെ നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. പാര്‍ട്ടിയുടെ ഭാഗമായല്ല എം വി ജയരാജന്‍ സംസാരിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം വി ജയരാജന്റെ പ്രതികരണം.

ഏത് ഘട്ടത്തിലാണ് തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടി അത്തരം ആളുകളോട് പൊറുക്കാത്തതെന്ന് എം വി ജയരാജന്‍ അഭിമുഖത്തില്‍ ചോദിക്കുന്നു. യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റുകാരുടെ ഈയൊരു പ്രത്യേകത നമ്മള്‍ കാണണം. ഒരിക്കല്‍ നയപരമായി അവര്‍ക്ക് തെറ്റുപറ്റി. സംഘടനാപരമായി തെറ്റുപറ്റി. എന്നുകരുതി ഒരിക്കലും കമ്യൂണിസ്റ്റുകാരായ പഴയ ആളുകളെ മുഴുവന്‍ ഒറ്റപ്പെടുത്തി മുന്നോട്ട് പോകുന്നവരല്ല ഞങ്ങള്‍. ആ രാഷ്ട്രീയത്തെ എതിര്‍ക്കും. അന്നത്തെ നിലപാടിനെ എതിര്‍ക്കും. പാര്‍ട്ടിയെ വഞ്ചിക്കുന്നവരെ വര്‍ഗ വഞ്ചകരായിട്ടാണ് കാണുക. എന്ന് ഞാനാണ് ടി കെ ഗോവിന്ദനെ അങ്ങനെ പറഞ്ഞത്. അദ്ദേഹം നാളെ നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയുമായി സഹകരിക്കാന്‍ വരുമ്പോള്‍ അത് വേണ്ട എന്ന് വെക്കുന്ന പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി – എം വി ജയരാജന്‍ വ്യക്തമാക്കി. സമൃദ്ധി എന്നിവ കൊണ്ടുവരുന്നു. ഞങ്ങളുടെ വീഡിയോയിൽ തിളക്കമുള്ള ഷോട്ടുകൾ കാണുക.ഓരോരുത്തരും ഓരോ ചാനലുകളിലായി സംസാരിക്കുന്നതിന് മറുപടി പറയേണ്ട കാര്യമില്ലെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയെ വഞ്ചിച്ചു. വര്‍ഗ വഞ്ചനയാണ്. ചതിയാണ്. സുധാകരനായാലും ടി കെ ഗോവിന്ദനായാലും കുഞ്ഞികൃഷ്ണനായാലും എടുത്ത നിലപാട് പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അത് കൃത്യമായി പാര്‍ട്ടി ചൂണ്ടിക്കാണിച്ചു. അതിശക്തമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ആ വിമര്‍ശനം ശക്തമായി തുടരും – അദ്ദേഹം വ്യക്തമാക്കി. അവരെ വിമര്‍ശിക്കുന്നത് തുടരുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

You might also like

-