തൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരത

0

തൂത്തുക്കുടി :   തമിഴ്‌നാട്ടിലെ തൂത്തുകുടിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹിയില്‍ തമിഴ്‌നാട് ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കൂട്ടക്കൊലക്ക് ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ആണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ഡല്‍ഹിയിലെ തമിഴ്‌നാട് ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സമരക്കാര്‍ക്ക് നേരെ പോലീസ് വെടിയുതീര്‍ത്തത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സ്റ്റാര്‍ലെറ്റ് കമ്പനി അടച്ചു പൂട്ടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

തൂത്തുക്കുടിയിലുണ്ടായ കൂട്ടക്കൊലക്ക് ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് ഫോഴ്‌സിന്റെ എണ്ണം കുറവായിരുന്നെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ പ്രതിഷേധക്കാരെ തടയണമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. തൂത്തുക്കുടിയിലെ പൊലീസ് നരനായാട്ട് ചോദ്യം ചെയ്യപ്പെടേണ്ടാതാണെന്നായിരുന്നു സിപിഐയുടെ പ്രതികരണം.

വേദാന്ത ഗ്രൂപ്പുമായുള്ള മോദിയുടെ ബന്ധത്തെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും മൗനം പാലിക്കു ന്നതെന്നും സിപിഐ കുറ്റപ്പെടുത്തി.

You might also like

-