ദേശായി തൃപ്തിയില്ലാതെ മടങ്ങുന്നു വീണ്ടും വരും ദേശായി

സഞ്ചാര സ്വാതത്ര്യത്തെയും അവകാശത്തെയും ബി ജെപി ക്കോ ഏതെങ്കിലും ശക്തികൾക്കോ തല്ലികെടുത്താനാവില്ല തൻ മടങ്ങി വരികതന്നെ ചെയ്യും " .

0

കൊച്ചി: പുലർച്ചെ 4:30 മുതൽ പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട നാടകീയതകൾക്കൊടുവിൽ ശബരിമല സന്ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ദൗത്യം പൂർത്തിയാക്കാതെ വീട്ടിലേക്ക മടങ്ങാൻ തീരുമാനിച്ചു വിമാനത്താവളത്തിന് പുറത്ത് ബി ജെ പി സംഘപരിവാർ സംഘടനകൾനടത്തിയ കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് തൃപ്തി ദേശായിയും കൂടെ വന്ന ആറ് സ്ത്രീകളും മടങ്ങാൻ തീരുമാനിച്ചത്. വൈകിട്ട് ഒമ്പതരയോടെയുള്ള ഫ്ലൈറ്റിനാണ് തൃപ്തി ദേശായി മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പൊലീസിനെ തൃപ്തി ദേശായി പറഞ്ഞു

“തൻ തോറ്റു പിൻവാങ്ങുകയല്ല വീണ്ടും വരും അന്ന് ശബരിമല സന്ദേർശിക്കുക തന്നെ ചെയ്യും ഈ മണ്ഡലകാലത്ത് തന്നെ അതുണ്ടാവും” തൃപ്തി ദേശായി ഇന്ത്യ വിഷൻ മീഡിയയോട് വ്യക്തമാക്കി. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ വന്നതെന്നും തന്റെ “സഞ്ചാര സ്വാതത്ര്യത്തെയും അവകാശത്തെയും ബി ജെപി ക്കോ ഏതെങ്കിലും ശക്തികൾക്കോ തല്ലികെടുത്താനാവില്ല തൻ മടങ്ങി വരികതന്നെ ചെയ്യും ” .
അതേസമയം നിലയ്ക്കൽ വരെ സ്വന്തം നിലയിൽ വാഹനങ്ങൾ കണ്ടെത്തി എത്തിയാൽ ശബരിമലയിലേക്ക് സുരക്ഷ നൽകാമെന്നാണ് പൊലീസ് തൃപ്തി ദേശായിയോട് നേരത്തെ അറിയിച്ചിരുന്നു .പ്രധിഷേധം കണക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ നിന്ന് ശബരിമല വരെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകാൻ കഴിയില്ല. ദേശായിയുമായി പോകാൻ കാര് ഡ്രൈവർമാർ തയ്യാറാകാത്തതിനെ തുടർന്ന് ആ ശ്രമം അവർ ഉപേക്ഷിക്കുകയായിരുന്നു . ശബരിമല ളിൽ എത്താൻ പൊലീസ് സംരക്ഷ ണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരു നീക്കവും തൃപ്തി ഇതിനിടയിൽ നടത്തിയിരുന്നു ദേശായി നടത്തി. ഇന്ന് ഹൈക്കോടതിയിലെ ഹർജി സമർപ്പണത്തിനുള്ള സമയം അവസാനിച്ചതിനാൽ നിയമനടപടികളിലേക്ക് നീങ്ങാനുള്ള നീക്കം തൃപ്തി ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് ഹർജി ഫയൽ ചെയ്യാൻ കഴിഞ്ഞാലും നാളെ ശനിയാഴ്ചയായതിനാൽ പിന്നീട് തിങ്കളാഴ്ച മാത്രമേ ഹ‍ർജി ഹൈക്കോടതി പരിഗണിക്കൂ എന്ന കാര്യം കൂടി കണക്കിലെടുത്താണ് തൃപ്തി മടങ്ങാൻ തീരുമാനിച്ചത്.

You might also like

-