ഗജ തമിഴ്നാട്ടിൽ വ്യപകനാശം വേളാങ്കണ്ണി പള്ളിയുടെ കമാനങ്ങളും ഗ്രോട്ടോയും തകർന്നു

ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളില്‍ നിരവധി വീടുകൾ ചുഴലിക്കാറ്റില്‍ തകർന്നു . മണിക്കൂറില്‍ നൂറിനും നൂറ്റിപ്പത്തിനും ഇടയില്‍ വേഗതയിലാണ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇത് 120 വരെ ആകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . .

0

നാഗപട്ടണം :  ഗജ ചുഴലിക്കാറ്റ് അഗോള തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിയുടെ മുഖവാരത്തെ അലങ്കാര പണികൾ തകർന്നു . പള്ളിയുടെ മിനാരങ്ങള്‍ക്ക് മുകളിലെ മകുടവും ക്രിസ്തുവിന്റെ പ്രതിമയും കാറ്റില്‍ തകര്‍ന്നു. വലിയ പള്ളിക്കും കാറ്റില്‍ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളിയുടെ പരിസരത്തു നിന്നിരുന്ന മരങ്ങളെല്ലാം കാറ്റില്‍ കടപുഴകി വീണിട്ടുണ്ട്. പള്ളിയുടെ മുന്ഭാഗത്തെ റോഡിന് ഇരുവശവുണ്ടായിരുന്ന് വ്യാപാരസ്ഥാപനങ്ങളുടെ ബോർഡുകൾ കമാനങ്ങൾ എന്നിവ കാറ്റിൽ തകർന്ന്നിലം പൊത്തി

ചുഴലിക്കാറ്റിൽ തമിഴ്നാടിന്റെ കടലോരമേഖലകളിൽ വ്യാപക നഷാഷ്ട്ടമാണ് വരുത്തിയിട്ടുള്ളത് നിരവധി പ്രദേശസങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടിരിക്കുന്നത് നാഗപട്ടണത്താണ്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി തമിഴ്നാടിൽ . എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളില്‍ നിരവധി വീടുകൾ ചുഴലിക്കാറ്റില്‍ തകർന്നു . മണിക്കൂറില്‍ നൂറിനും നൂറ്റിപ്പത്തിനും ഇടയില്‍ വേഗതയിലാണ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇത് 120 വരെ ആകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . .

ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായി ഇവര്‍ അറിയിച്ചു. നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂര്‍ എന്നീ പ്രദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. നാഗപട്ടണത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

You might also like

-