എൻ ഡി എ സഥാനാർത്ഥിയുമായിരുന്ന എസ് പ്രവീൺ ബി ഡി ജെ എസ് വിട്ടു സി പി ഐ എം ൽ ചേർന്നു

ശബരിമല വിഷയത്തിൽ വർഗീയ പ്രീണ നയം സ്വീകരിക്കുന്ന എസ് എൻ ഡി പി , ബി ഡി ജെ എസ് നിലപാടിൽ പ്രതിക്ഷേധിച്ചാണ് . പ്രവീൺ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് സി പി ഐ എം ൽ ചേർന്നത്

0

തൊടുപുഴ :എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ പ്രസിഡന്റും ബി ഡി ജെ എസ് ജില്ലാപ്രസിഡന്റും കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാര്ഥിയുമായിരുന്ന അഡ്വ : എസ് . പ്രവീൺ സി പി ഐ എം ന്റെ അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്‌സ്   ലോയേഴ്സ് യുണിയൽ ചേർന്നു . ശബരിമല വിഷയത്തിൽ വർഗീയ പ്രീണ നയം സ്വീകരിക്കുന്ന എസ് എൻ ഡി പി , ബി ഡി ജെ എസ് നിലപാടിൽ പ്രതിക്ഷേധിച്ചാണ് . പ്രവീൺ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് സി പി ഐ എം ൽ ചേർന്നത് .തൊടുപുഴയിൽ ലോയേഴ്സ് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാപ്രസിഡന്റ് അഡ്വ .എം അനിമോനിൽ നിന്നും പ്രവീൺ മെമ്പർഷിപ് സ്വീകരിച്ചു .വർഗീയതെയെ ചേര്ത്ത് മതനിരപേക്ഷത കാക്കാൻ പുരോഗമന ആശയങ്ങളുള്ള സി പി ഐ എം മായി ചേർന്നു പ്രവർത്തിക്കുമെന്ന് അഡ്വ . എസ് പ്രവീൺ പറഞ്ഞു

You might also like

-